login
ട്രംപിനെ തള്ളിപ്പറഞ്ഞ് നിക്കി ഹേലിയും, ഭരണത്തിന്റെ അവസാന ദിനങ്ങള്‍ തീരെ നിരാശജനകം

ട്രംപിനെതിരേ പരസ്യമായി രംഗത്തുവരുന്ന അവസാന മുന്‍ കാബിനറ്റ് അംഗമാണ് നിക്കി. നവംബര്‍ മൂന്നിനുശേഷമുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ചരിത്രം വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു.

സൗത്ത് കരോലിന: ട്രംപ് കാബിനറ്റിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, യുണൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ അംബാസിഡറുമായിരുന്ന നിക്കി ഹേലി രംഗത്ത്. ട്രംപ് ജനുവരി ആറിന് നടത്തിയ പ്രസംഗം വളരെ തെറ്റായിരുന്നുവെന്നും അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നുവെന്ന് ജനുവരി ഏഴിന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ അവര്‍ തുറന്നടിച്ചു.

ട്രംപിനെതിരേ പരസ്യമായി രംഗത്തുവരുന്ന അവസാന മുന്‍ കാബിനറ്റ് അംഗമാണ് നിക്കി. നവംബര്‍ മൂന്നിനുശേഷമുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ചരിത്രം വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു. ട്രംപ് ഭരണത്തിന്റെ അവസാന ദിനങ്ങള്‍ തീരെ നിരാശജനകമാണ്. രാജ്യത്തിന്റെ ഐശ്വര്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് ട്രംപിന്റെ നിലപാടുകളെന്ന് നിക്കി അഭിപ്രായപ്പെട്ടു.  

2016-ല്‍ സൗത്ത് കരോലിന ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു ട്രംപിന്റെ കാബിനറ്റില്‍ അംഗമാകുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ദിവസങ്ങള്‍കൊണ്ട് ഇല്ലാതാകുന്നതാണ് അമേരിക്കന്‍ ജനത ദര്‍ശിച്ചത്. സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കല്‍, ഇറാന്‍ ന്യൂക്ലിയര്‍ ഡീലില്‍ നിന്നും പിന്മാറല്‍ തുടങ്ങി നല്ല പ്രവര്‍ത്തികള്‍ ട്രംപ് ഭരണകൂടം ചെയ്തിരുന്നുവെന്നും നിക്കി ഓര്‍മ്മപ്പെടുത്തി. ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് സമയമെടുക്കുമെന്നും 2024-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള നിക്കി ഹേലി പറഞ്ഞു.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.