login
നിതിന്‍ മേനോന്‍ ഐസിസി അമ്പയര്‍മാരുടെ പാനലില്‍

മുന്‍ ക്യാപ്റ്റന്‍ ശ്രീനിവാസ് വെങ്കട്ടരാഘവന്‍, സുന്ദരം രവി എന്നിവരാണ് നേരത്തെ ഈ പാനലില്‍ സ്ഥാനം നേടിയ ഇന്ത്യാക്കാര്‍.

ന്യൂദല്‍ഹി: ഇന്ത്യയുടെ യുവ അമ്പയര്‍ നിതിന്‍ മേനോനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് അമ്പയര്‍മാരുടെ പാനിലില്‍ ഉള്‍പ്പെടുത്തി. ഈ പാനലില്‍ ഉള്‍പ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ് മുപ്പത്തിയാറുകാരനായ നിതിന്‍ മേനോന്‍.

ഇംഗ്ലണ്ടിന്റെ നിജല്‍ ലോങ്ങിന് പകരമാണ് നിതില്‍ മേനോനെ അടുത്ത സീസണിലേക്കുളള അമ്പയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയത്. ഈ പാനലില്‍ സ്ഥാനം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് നിതിന്‍. മുന്‍ ക്യാപ്റ്റന്‍ ശ്രീനിവാസ് വെങ്കട്ടരാഘവന്‍, സുന്ദരം രവി എന്നിവരാണ് നേരത്തെ ഈ  പാനലില്‍ സ്ഥാനം നേടിയ ഇന്ത്യാക്കാര്‍.

നിതിന്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ടി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. മുന്‍ രാജ്യാന്തര അമ്പയര്‍ നരേന്ദ്ര മേനോന്റെ മകനാണ്. മധ്യപ്രദേശിനായി രണ്ട് ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അമ്പയറിങ്ങില്‍ പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി.

 

comment
  • Tags:

LATEST NEWS


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടിയേരിയുടെ ഗണ്‍മാന്റെ മകന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസില്ലാതാക്കാന്‍ ഉന്നത ഇടപെടല്‍, പണം നല്‍കി ഒഴിയാനും ശ്രമം


'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍


രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്; സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും


സ്വര്‍ണക്കടത്ത് : ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി


കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍


ചരിത്രം തുണച്ചു, ചരിത്ര വിധി പിറന്നു


സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍


ജനവിശ്വാസമാണ് തേടേണ്ടത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.