login
ജന്മദിനത്തില്‍ നയന്‍താരയ്ക്ക് സര്‍പ്രൈസ് ഒരുക്കി 'നിഴല്‍' അണിയറ പ്രവര്‍ത്തകര്‍; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

എറണാകുളത്തെ നിഴലിന്റെ ഷൂട്ടിങ് സെറ്റിലും ചെറിയ രീതിയില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് വമ്പന്‍ ഗിഫ്റ്റുമായി പുതിയ ചിത്രമായ നിഴലിന്റെ അണിയറ പ്രവര്‍ത്തകര്‍. പിറന്നാള്‍ നിറവില്‍ നിഴലിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ താരത്തിനായി പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ നിരവധിപേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴല്‍. എറണാകുളത്തെ നിഴലിന്റെ ഷൂട്ടിങ് സെറ്റിലും ചെറിയ രീതിയില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍, സംവിധായകരായ അപ്പു എന്‍ ഭട്ടതിരി, ഫെലിനി, നിര്‍മ്മാതാക്കളായ ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി. നാഥ്, ഡിക്‌സണ്‍ പെടുത്താസ് തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.  

രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് നിഴല്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മാണം. ദീപക് ഡി മേനോനാണ് ഛായാഗ്രാഹണം. സംഗീതം സൂരജ് എസ് കുറുപ്പ്.

 

comment

LATEST NEWS


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.