login
കാവ്യഭംഗിയുടെ ദേശെപ്പരുമ

ദേശം കൊങ്ങിണിപ്പറമ്പില്‍ നാരായണ പിള്ളയുടെയും പൂവത്തുംപടവില്‍ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എന്‍. കുട്ടിക്കൃഷ്ണ പിള്ള എന്ന എന്‍.കെ. ദേശം. 1936 ഒക്ടോബര്‍ 31ന് ആലുവയ്ക്കു സമീപം ദേശത്താണ് ജനിച്ചത്. നാടിന്റെ പേരില്‍ അറിയപ്പെടുന്ന കവിയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം മണിച്ചേട്ടന്‍ എന്നാണു വിളിക്കുന്നത്.

ശതാഭിഷേകം പിന്നിടുമ്പോഴാണ് കവി എന്‍.കെ. ദേശത്തെ തേടി തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എത്തുന്നത്. കഴിഞ്ഞമാസം 31നായിരുന്നു 84 തികഞ്ഞത്. കൊവിഡ് കാലമായതിനാല്‍ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്കമാലി കോതകുളങ്ങരയില്‍ മകളുടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന എന്‍.കെ. ദേശം ഒന്നിനും പുറകെ പോകാറില്ല. അതുപോലെ ഒന്നും പിടിച്ചുവാങ്ങുവാനും ശ്രമിക്കാറില്ല. വൈലോപ്പിള്ളിയെപ്പോലും അത്ഭുതപ്പെടുത്തിയാതണ് അദ്ദേഹത്തിന്റെ കാവ്യ പ്രപഞ്ചം.  

വൈലോപ്പിള്ളി ചെയര്‍മാനായി പ്രവര്‍ത്തിച്ച ഒരു അവാര്‍ഡ് നിര്‍ണയ സമിതി 1976 ലെ കവിതാ പുരസ്‌കാരം എന്‍.കെ. ദേശത്തിന്റെ 'കന്യാഹൃദയ'ത്തിനാണ് നിശ്ചയിച്ചത്. പക്ഷേ, സമ്മാനം കൊടുത്തത് പാലാനാരായണന്‍ നായരുടെ 'വിളക്ക്കൊളുത്തൂ' എന്ന കൃതിക്ക്. അധികം പ്രായമൊന്നുമായിട്ടില്ല. അവാര്‍ഡ് നേടാന്‍ ഇനിയും കാലമുണ്ട് എന്ന് നിര്‍വാഹകസമിതിയോഗം തീരുമാനിച്ചുവത്രെ.

അന്ന് അക്കാദമി സെക്രട്ടറിയായിരുന്ന പവനന്‍ ഒരു ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ഇത് നേരത്തേ അറിഞ്ഞിരുന്നു. പക്ഷേ, പരാതിപ്പെട്ടില്ല. വന്ദ്യവയോധികനും വല്യേട്ടനുമായ പാലാതന്നെയായിരുന്നു അതിനര്‍ഹന്‍ എന്നതില്‍ സംശയമില്ല, എന്നതായിരുന്നു ദേശത്തിന്റെ നിലപാട്.

പന്ത്രണ്ടാമത്തെ വയസ്സിലാണ് എന്‍.കെ. ദേശം കാവ്യരചന തുടങ്ങിയത്. 1973ല്‍ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നരക്ഷരാളീ, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം എന്നിവയാണു പ്രധാന കൃതികള്‍. ഉല്ലേഖത്തിന് 1982ല്‍ ആദ്യ ഇടശ്ശേരി അവാര്‍ഡ് ലഭിച്ചു. ഇടശേരിക്ക് അക്കാലത്തെ യുവ കവികളില്‍ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്‍.കെ. ദേശം ആയിരുന്നുവെന്ന് മഹാകവി അക്കിത്തം എഴുതിയിട്ടുണ്ട്.  

മുദ്രയ്ക്കു 2007ല്‍ ഓടക്കുഴല്‍ അവാര്‍ഡും 2009ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2013ല്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ആശാന്‍ പുരസ്‌കാരത്തിന്  അര്‍ഹനായി. 2017ല്‍ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഗീതാഞ്ജലിക്കു ലഭിച്ചു. കവിത പോലെ തന്നെ പ്രിയപ്പെട്ടതാണു ദേശത്തിനു ശ്ലോകമെഴുത്തും. തൃശൂരില്‍ നിന്നിറങ്ങുന്ന കവന കൗതുകം മാസികയില്‍ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം. 30 വയസ്സു വരെ ദേശം എഴുതിയതു പ്രണയ കവിതകളാണ്. പിന്നീടു സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു മാറി. ഭാഷാശുദ്ധി മുതല്‍ ഭാവശുദ്ധി വരെ എല്ലാ കാര്യത്തിലും അതീവ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ദേശം വൃത്തം, വ്യാകരണം എന്നിവയിലും വിട്ടുവീഴ്ചയ്ക്കു തയാറല്ല. അദ്ദേഹത്തിന്റെ കവിതകളെ എന്‍.വി. കൃഷ്ണവാര്യര്‍ നിരവധി വട്ടം പ്രശംസിച്ചിട്ടുണ്ടണ്ടണ്ട്.

ദേശം കൊങ്ങിണിപ്പറമ്പില്‍ നാരായണ പിള്ളയുടെയും പൂവത്തുംപടവില്‍ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എന്‍. കുട്ടിക്കൃഷ്ണ പിള്ള എന്ന എന്‍.കെ. ദേശം. 1936 ഒക്ടോബര്‍ 31ന് ആലുവയ്ക്കു സമീപം ദേശത്താണ് ജനിച്ചത്. നാടിന്റെ പേരില്‍ അറിയപ്പെടുന്ന കവിയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം മണിച്ചേട്ടന്‍ എന്നാണു വിളിക്കുന്നത്.

യുസി കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ദേശത്തിന് എംഎ മലയാളം പാസായി അധ്യാപകനാവുക എന്നതായിരുന്നു സ്വപ്‌നം. സെക്കന്‍ഡ് ലാംഗ്വേജായ മലയാളത്തിനു യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുണ്ടായിരുന്നു. എന്നാല്‍, ബിരുദ പഠനം കഴിഞ്ഞ ഉടന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. പിന്നീട് എല്‍ഐസിയിലേക്കു മാറി. 1996ല്‍ വിരമിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: ബിജു, ബാലു, അപര്‍ണ.

 

  comment
  • Tags:

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.