login
സിപിഎം അക്രമത്തില്‍ നടപടിയില്ല; പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി യുവമോര്‍ച്ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പ് സിപിഎമ്മിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചു വിടുന്നത്.

യുവമോര്‍ച്ച മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: നിരന്തരം അക്രമം നടത്തുന്ന സിപിഎമ്മിന് മുമ്പില്‍ പോലീസ് മുട്ടുമടക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. യുവമോര്‍ച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പ് സിപിഎമ്മിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചു വിടുന്നത്.  

നിരവധി അക്രമണങ്ങള്‍ അരങ്ങേറിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. നാട്ടിലെ  സമധാന അന്തരീക്ഷം തകര്‍ന്നാല്‍ അതിന് ഉത്തരവാദിത്തം പോലീസിനാകുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പട്ടത്താനം വിഷ്ണു, ജില്ലാസെക്രട്ടറി ഗോകുല്‍ കരുവ, ജില്ലാ വൈസ് പ്രസിഡന്റ് ജമുന്‍ ജഹാംഗീര്‍, മന്ദിരം ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷനായി.  

കടവൂരില്‍നിന്നും ആരംഭിച്ച പ്രകടനം അഞ്ചാലുംമൂട്ടില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

പനയം പഞ്ചായത്തിലെ അമ്പഴവയല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സജികുമാറിനും മറ്റ് പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സിപിഎം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.