login
ബിനീഷ് കോടിയേരി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മറ്റു പ്രതികള്‍; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍സിബി

മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കിയെന്ന് ഇഡിയും കണ്ടെത്തിയിരുന്നു.

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്‌ളീന്‍ ചിറ്റില്ലെന്നു വ്യക്തമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴി നിര്‍ണായകമാണ്. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും.  

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍സിബി നാല് ദിവസമാണ് ചോദ്യം ചെയ്തത്. എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെതുടര്‍ന്നാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു.  

മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം  ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കിയെന്ന് ഇഡിയും കണ്ടെത്തിയിരുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഇന്‍ഡസ് ബാങ്കിന്റെ ക്രെഡിറ്റ്  കാര്‍ഡ്, അനൂപ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചപ്പോള്‍, ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍, അരുണ്‍. എസ് എന്നിവര്‍ വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തി. അനിക്കുട്ടന്‍ നിക്ഷേപിച്ചതില്‍ ഏഴു ലക്ഷം രൂപ നല്‍കിയത് താനാണെന്ന് ബിനീഷ് സമ്മതിച്ചു. എന്നാല്‍, ഈ പണത്തിന്റെയും ബാക്കിയുള്ള പണത്തിന്റെയും സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷ് തയാറായിട്ടില്ല.  

 

 

 

 

 

 

comment

LATEST NEWS


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.