login
ആറ് മാസത്തിനിടെ അതിര്‍ത്തിയില്‍ ഒരിഞ്ച് നുഴഞ്ഞുകയറാന്‍ ചൈനയെ അനുവദിച്ചിട്ടില്ല; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 47 തവണയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നിട്ടുള്ളത്.

ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇതുവരെ നുഴഞ്ഞുകയറാന്‍ അനുവദിച്ചിട്ടില്ലന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സുരക്ഷ കര്‍ശ്ശമാക്കുകയും ഇതിനെതിരെ പലവിധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്്.  

കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ യാതൊരുവിധ നുഴഞ്ഞുകയറ്റവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിച്ചു.  

പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചൈനയ്ക്കായിട്ടില്ല. ചൈന പലതവണ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിര്‍ത്തികടക്കാന്‍ ചൈനയെ സമ്മതിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈന ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് കയ്യടക്കി വച്ചത് ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ നിന്നും ഒരിഞ്ചുപോലും കൂടുതല്‍ വരാന്‍ ചൈന നടത്തിയ ഒരു ശ്രമവും വിജയിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

അതേസമയം ഇന്ത്യ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 47 തവണയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നിട്ടുള്ളത്. ഏപ്രില്‍ മാസത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.