login
സല്‍മാന്‍ഖാന്‍റെ സഹോദരന്മാര്‍ക്കെതിരായ നടപടി: ആരും നിയമത്തിന് അതീതരല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ

ആരും നിയമത്തിനതീതരല്ലെന്നും സംഭവത്തിനോട് പ്രതികരിക്കവേ അദ്ദേഹം തുറന്നടിച്ചു. ഇപ്പോള്‍ മുബൈയിലെ താജ് ലാന്‍റ്സ് എന്‍റ് ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ് സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും സൊഹൈല്‍ഖാന്‍റെ മകന്‍ നിര്‍വാണ്‍ ഖാനും.

മുംബൈ: കോവിഡ് 19 നിയമങ്ങളും നിയന്ത്രണച്ചട്ടങ്ങളും ലംഘിച്ചതിന്റെ പേരില്‍ മുംബൈ പൊലീസ് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍റെ സഹോദരന്മാരായ സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും എതിരെ നടപടിയെടുത്ത സംഭവത്തെ ന്യായീകരിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ.  ആരും നിയമത്തിനതീതരല്ലെന്നും സംഭവത്തിനോട് പ്രതികരിക്കവേ അദ്ദേഹം തുറന്നടിച്ചു. ഇപ്പോള്‍ മുബൈയിലെ താജ് ലാന്‍റ്സ്ന്‍റ് ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ് സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും സൊഹൈല്‍ഖാന്‍റെ മകന്‍ നിര്‍വാണ്‍ ഖാനും. 

കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിയാണ് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രിയായ രാജേഷ് ടോപെ. പൊതുവേ മുസ്ലിങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവരാണ്  ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരെന്ന ബിജെപിയുടെ വിമര്‍ശനത്തെ ചെറുക്കാനാണ് കണ്ണില്‍പൊടിയിടാനുള്ള ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

യുഎഇയില്‍ നിന്നും മുംബൈയിലെത്തിയ സൊഹൈല്‍ഖാനും അര്‍ബാസ് ഖാനും സൊഹൈല്‍ഖാന്‍റെ മകന്‍ നിര്‍വാണ്‍ ഖാനും കോവിഡ് നിയന്ത്രണച്ചട്ടം പാലിച്ചില്ലെന്നതായിരുന്നു കുറ്റം. വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന നിയമമാണ് ഇവര്‍ ലംഘിച്ചത്. ഇന്നത്തെ കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായി നിയമങ്ങളും നിയന്ത്രണച്ചട്ടങ്ങളും പാലിക്കേണ്ടത് രാജ്യത്തെ പൗരന്മാരുടെ കടമയാണെന്നും മന്ത്രി പ്രതകരിച്ചു.

മുംബൈ കോര്‍പറേഷന്‍റെ പരാതിയനുസരിച്ച് ഖാര്‍ പൊലീസാണ് കേസെടുത്തത്. ശിവസേനയാണ് മുംബൈ കോര്‍പറേഷന്‍റെ ഭരണം കയ്യാളുന്നത്. പൊതുവേ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്ക് സ്വാധീനമുള്ളതാണ് മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരെങ്കിലും സല്‍മാന്‍ ഖാന്‍റെ സഹോദരന്‍മാര്‍ക്കെതിരായ ശിവസേന നിയന്ത്രണത്തിലുള്ള മുംബൈ കോര്‍പറേഷന്‍റെ നടപടി ഞെട്ടലോടെയാണ് പലരും നോക്കിക്കാണുന്നത്.

യുഎഇയില്‍ നിന്നെത്തിയ മൂന്ന് പേരോടും ബാന്ദ്രയിലെ ഹോട്ടലില്‍ കോവിഡ് നിയന്ത്രണച്ചട്ടം അനുസരിച്ച് താമസിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മൂന്ന് പേരും വീട്ടില്‍ പോവുകയായിരുന്നു. 

മൂവര്‍ക്കെതിരെയും എന്ത് നടപടിയാണ് എടുക്കുകയെന്ന ചോദ്യത്തിന് ആലോചിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188 (അനുസരണക്കേട്), 269 (കോവിഡ് രോഗം പകരുന്നതിന് സാധ്യതയുള്ള തരത്തില്‍ കാട്ടിയ അശ്രദ്ധ), എപിഡെമിക് ഡിസീസസ് നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. മുംബൈ കോര്‍പറേഷന്‍ നിയമമനുസരിച്ച് യുഎഇ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ എത്തുന്നവര്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയണം. യുകെയില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന  കോവിഡ് വൈറസ് ബാധയെത്തുടര്‍ന്നാണ് പുതിയ തീരുമാനം.
 

  comment

  LATEST NEWS


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


  സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്


  '' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.