login
മുംബൈ സിറ്റിയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ക്വെസി അപ്പിയയാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് പോയിന്റായി. 43-ാം മിനിറ്റില്‍ അഹമ്മദ് ജാഹു ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തായതോടെ മുംബൈ സിറ്റി പത്ത് പേരുമായാണ് പൊരുതിയത്. ആദ്യപകുതിയില്‍ മുംബൈ സിറ്റിയാണ് ആധിപത്യം പുലര്‍ത്തിയത്. പക്ഷെ ഗോള്‍ അടിക്കാന്‍ കഴിഞ്ഞില്ല. സിറ്റി തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും നോര്‍ത്ത്് ഈസ്റ്റ് പ്രതിരോധം ഫലപ്രദമായി തടഞ്ഞു.

മഡ്ഗാവ് (ഗോവ): കളം നിറഞ്ഞു കളിച്ച മുംബൈ സിറ്റിയെ ഞെട്ടിച്ച്് നോര്‍ത്ത്് ഈസ്റ്റ് യുണൈറ്റഡ്് ഐഎ്‌സ്എല്ലില്‍  അരങ്ങേറി. ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റിയെ മറികടന്നു.  49-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ  

ക്വെസി അപ്പിയയാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് പോയിന്റായി. 43-ാം മിനിറ്റില്‍ അഹമ്മദ് ജാഹു ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തായതോടെ മുംബൈ സിറ്റി പത്ത് പേരുമായാണ് പൊരുതിയത്. ആദ്യപകുതിയില്‍ മുംബൈ സിറ്റിയാണ് ആധിപത്യം പുലര്‍ത്തിയത്. പക്ഷെ ഗോള്‍ അടിക്കാന്‍ കഴിഞ്ഞില്ല. സിറ്റി തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും നോര്‍ത്ത്് ഈസ്റ്റ് പ്രതിരോധം ഫലപ്രദമായി തടഞ്ഞു.

തുടക്കം മുതല്‍ മുംബൈ സിറ്റി കുറിയ പാസുകളിലൂടെ മുന്നേറി. അഹമ്മദ് ജാഹു, ഒഗ്ബച്ചേ, റെയ്‌നര്‍ എന്നിവരാണ് മുംബൈയുടെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്്. 23-ാം മിനിറ്റില്‍ നല്ലൊരു അവസരം ലഭിച്ചതാണ്. റെയ്‌നര്‍ ചി്പ്പ് ചെയ്ത് ബോക്‌സിലേക്ക് മറിച്ച് പന്ത് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര തട്ടിയകറ്റി. പന്ത് നേരെ ബോര്‍ഗസിന്റെ കാലുകളിലാണ് എത്തിയത്്. ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. പിന്നീട് ഹ്യൂഗോ ബൗമസും മന്ദര്‍ റാവുവും ചേര്‍ന്ന്് നല്ലൊരു നീക്കം നടത്തി. പക്ഷെ ബോക്‌സിനകത്ത്് വച്ച്് നോര്‍ത്ത് ഈസ്റ്റ്് പ്രതിരോധം ഇവരുടെ  നീക്കം തടഞ്ഞു.

43-ാം മിനിറ്റില്‍ അഹമ്മദ് ജാഹു ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തായത് സിറ്റി തിരിച്ചടിയായി.  നോര്‍ത്ത്് ഈസ്റ്റ് താരം ഖാസ കമാരയെ ഫൗള്‍ ചെയ്തതിനാണ് ജാഹുവിനെ പുറത്താക്കിയത്്. ഈ സീസണിലെ ആദ്യ ചുവപ്പ് കാര്‍ഡാണിത്. ഇതോടെ മുംബൈ സിറ്റി പത്ത് പേരായി ചുരുങ്ങി.

ജാഹു പുറത്തായതോടെ കളി മാറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ്് ഗോള്‍ നേടി. പെനാല്‍റ്റി ഗോളാക്കി ക്വെസി അപ്പിയ നോര്‍ത്ത്് ഈസ്റ്റിനെ മുന്നിലെത്തിച്ചു . മച്ചാഡോ ഹെഡ് ചെയ്ത് മുംബൈ സിറ്റിയുടെ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട പന്ത് ബോര്‍ഗസിന്റെ കൈയില്‍ തട്ടിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്്. കിക്കെടുത്ത അപ്പിയ മുംബൈ സിറ്റി ഗോളി അമരീന്ദര്‍ സിങ്ങിനെ  കബളിപ്പിച്ച് പന്ത് വലയിലാക്കി.

ഗോള്‍ വീണതോടെ മുംബൈ പോരാട്ടം മുറുക്കി. ഗോള്‍ മടക്കി സമനില നേടാനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  പാറപോലെ ഉറച്ചുനിന്ന നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം  മുംബൈയെ ഗോള്‍ അടിക്കാന്‍ അനുവദിച്ചില്ല.

comment

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.