login
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്‍പന്നങ്ങള്‍ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍

ഈ നിയമം കൊണ്ടുവരുന്നതിന് മുമ്പ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ട അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം പ്രതിപാദിച്ചിരുന്നു. സിപിഎമ്മും നേരത്തെ ഇതിനായി ആവശ്യം ഉന്നയിച്ചതാണെന്നും ഒ. രാജഗോപാല്‍

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുന്നതാണെന്ന് ബിജെപി എംഎല്‍എ ഒ. രാജോഗാപാല്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെനന്നും ഒ. രാജഗോപാല്‍ അറിയിച്ചു. പ്രത്യേക നിയമസഭ സമ്മേളനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ എവിടെയും കൊണ്ടുപോയി വില്‍ക്കാന്‍ അധികാരം നല്‍കുന്ന നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് ഉപാധിവെച്ചതുമൂലമാണ് അത് നടക്കാതെപോയത്. ഈ നിയമം കൊണ്ടുവരുന്നതിന് മുമ്പ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ട അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം പ്രതിപാദിച്ചിരുന്നു. സിപിഎമ്മും നേരത്തെ ഇതിനായി ആവശ്യം ഉന്നയിച്ചതാണെന്നും ഒ. രാജഗോപാല്‍ അറിയിച്ചു.  

അതിനിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ കേരളത്തെ അത് സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേയ്ക്ക് ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ പിണറായി വിജയന്‍ അറിയിച്ചു. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്.

 

 

 

  comment

  LATEST NEWS


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം


  ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും


  വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.