login
ഡേറ്റയും, ബ്രോഡ്ബാന്‍ഡും മുതല്‍ ഇന്ധനത്തിനു വരെ ഓഫര്‍; കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് പിന്തുണയുമായി റിലയന്‍സ് ഗ്രൂപ്പ്

റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം റിലയന്‍സ് ഫൌണ്ടേഷന്‍, റിലയന്‍സ് റീട്ടെയില്‍, ജിയോ, റിലയന്‍സ് ലൈഫ് സയന്‍സസ് എന്നീ സ്ഥാപനങ്ങളും അവയ്ക്ക് പിന്നില്‍ അണിനിരക്കുന്ന ആറു ലക്ഷം റിലയന്‍സ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് വൈറസിന്റെ പ്രതിരോധത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

രാജ്യം കൊറോണ വ്യപനത്തെ നേരിടാന്‍ സജ്ജമാക്കുമ്പോള്‍ ഉഭോക്താക്കള്‍ക്ക് സഹയ ഹസ്തവുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം റിലയന്‍സ് ഫൌണ്ടേഷന്‍, റിലയന്‍സ് റീട്ടെയില്‍, ജിയോ, റിലയന്‍സ് ലൈഫ് സയന്‍സസ് എന്നീ സ്ഥാപനങ്ങളും അവയ്ക്ക് പിന്നില്‍ അണിനിരക്കുന്ന ആറു ലക്ഷം റിലയന്‍സ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് വൈറസിന്റെ പ്രതിരോധത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

 

റിലയന്‍സിന്റെ വിവിധ പദ്ധതികള്‍ താഴെ നല്‍ക്കുന്നു:

1) റിലയന്‍സ് ഫൌണ്ടേഷനും ആര്‍ഐഎല്‍ ആശുപത്രിയും:

a) കോവിഡ് 19 ചികിത്സയ്ക്ക് മാത്രമായി തയ്യാറായിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ആശുപത്രി:  ഇന്ത്യയിലെ പ്രഥമ കോവിഡ്  ചികിത്സയ്ക്ക് മാത്രമായുള്ള ആശുപത്രിയായ സര്‍ എച്ച്.എന്‍.റിലയന്‍സ് ഫൌണ്ടേഷന്‍ ഹോസ്പിറ്റല്‍

മുംബൈയിലെ സെവന്‍ ഹില്‍സിലാണ് ഒരുങ്ങുന്നത്. സര്‍ എച്ച്.എന്‍.റിലയന്‍സ് ഫൌണ്ടേഷന്‍ കേവലം രണ്ടാഴ്ച കൊണ്ടാണ്  ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി (ബിഎംസി)  സഹകരിച്ചുകൊണ്ട്  നൂറു കിടക്കകളുള്ള ഈ ആശുപത്രി  രാജ്യത്തിനായി സമര്‍പ്പിക്കുന്നത്.കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് മാത്രമായുള്ള ഈ ആശുപത്രിയില്‍ സാമൂഹ്യ വ്യാപനം തടയുന്നതിനും വൈറല്‍ ബാധ നിയന്ത്രിക്കുന്നതിനുമായി  ഒരു 'നെഗറ്റീവ് പ്രഷര്‍ റൂം - NEGATIVE PRESSURE ROOM- ' തയ്യാറാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ എല്ലാ കിടക്കകളോട് അനുബന്ധിച്ചും വെന്റിലേറ്റര്‍, പേസ് മേക്കര്‍, ഡയാലിസിസ് ഉപകരണം തുടങ്ങി എല്ലാ വിധത്തിലുമുള്ള ജീവന്‍രക്ഷാ ഉപാധികളും സജ്ജീകരിച്ചിട്ടുണ്ട്.

b) ലോകോത്തര നിലവാരത്തിലുള്ള സര്‍ എച്ച്,എന്‍.റിലയന്‍സ് ഫൌണ്ടേഷന്‍  ആശുപത്രിയില്‍ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന കോവിഡ് 19 രോഗബാധ സംശയിക്കുന്ന സഞ്ചാരികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഐസോലെഷന്‍ ( ISOLATION) റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

c) വിവിധ നഗരങ്ങളിലെ സൗജന്യ ഭക്ഷണ പദ്ധതി : ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇതര സന്നദ്ധ സംഘടനകളുമായി( എന്‍ജിഒകള്‍)  സഹകരിച്ചുകൊണ്ട് കോവിഡ് 19 ബാധ മൂലം ഒറ്റപ്പെട്ട നിലയില്‍ കഴിയുന്നവര്‍ക്കും ലോക്ക് ഡൌണ്‍ മൂലം ഒറ്റപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്ന പദ്ധതിയും റിലയന്‍സ് ആവിഷ്‌ക്കരിച്ചു..

d) ലോധിവാലിയിലെ സുസജ്ജമായ  ഐസോലെഷന്‍ ( ISOLATION) സൗകര്യം: മഹാരാഷ്ട്രയിലെ ലോധിവാലിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച സുസജ്ജമായ ഐസോലെഷന്‍ സൗകര്യങ്ങള്‍ ( ISOLATION FACILITIES) ഇതിനകം ജില്ലാ നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു.

 

2) റിലയന്‍സ് ലൈഫ് സയന്‍സസ് :

അധികമായി ആവശ്യം വരുന്ന കോവിഡ് 19 ടെസ്റ്റ് കിറ്റുകളും അനുബന്ധ സാമഗ്രികളും റിലയന്‍സ്   ഇറക്കുമതി ചെയ്യും.കൂടാതെ .റിലയന്‍സ് ലൈഫ് സയന്‍സസിലെ ഡോക്ടര്‍മാരും ഗവേഷകരും രാപകലില്ലാതെ ഈ മഹാമാരിക്ക് മറുമരുന്ന് കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്..

 

3) ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള മാസ്‌ക്കുകളും ഇതര സ്വയം സംരക്ഷണ കവച-വസ്ത്രങ്ങളും :

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) കൊറോണ ബാധയ്ക്കെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ഉപയോഗത്തിനായി പ്രതി ദിനം ഒരു ലക്ഷം ഫേസ് മാസ്‌കുകളും വന്‍ തോതില്‍  സ്വയം സംരക്ഷണ കവച -വസ്ത്രങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്.

 

4) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍  )മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയുടെ പ്രാഥമിക സഹായം പ്രഖ്യാപിച്ചു.

 

5) ജിയോയുടെ ' കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ'  ഉദ്യമം  ഇന്ത്യയൊട്ടാകെ സാമൂഹ്യ അകലം ( SOCIAL DISTANCE) പാലിക്കേണ്ടി വരുന്ന പശ്ചാത്തലത്തില്‍ ഓരോ വ്യക്തിക്കും തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ബിസിനസ് സമൂഹവുമായുമൊക്കെ ബന്ധം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ ഒന്നാകെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനായി ജിയോ ആവിഷ്‌കരിച്ച പദ്ധതിയാണ് ' കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ'. ഇത് ഓരോ ഇന്ത്യക്കാരനേയും റിമോട്ട് വര്‍ക്കിംഗ് - റിമോട്ട് ലേണിംഗ്-റിമോട്ട് എന്‍ഗേജ്മെന്റ്-റിമോട്ട് കെയര്‍ എന്നിവയിലൂടെ മറ്റുള്ളവരുമായി സുരക്ഷിതമായി ബന്ധം പുലര്‍ത്താനും ജീവിതം മികച്ചരീതിയില്‍ കൊണ്ടുപോവാനും സഹായിക്കും

a) ലോകത്തിലെ ഏറ്റവും വലിയ സഹകരണ പ്ലാറ്റ് ഫോം:

ജിയോയുടെ ഡിജിറ്റല്‍ സാങ്കേതിക മികവും ആഗോള ഐ ടി ഭീമനായ മൈക്രോസോഫ്റ്റിന്റെ ഓഫീസ് 365 ന്റെ ടീം വര്‍ക്ക് സാങ്കേതികത്തികവും സംയോജിപ്പിച്ച് കൊണ്ട് വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്ക് പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ-ആരോഗ്യ പ്രസ്ഥാനങ്ങള്‍ക്കും സാമൂഹിക അകലം പാലിക്കല്‍ ( Social Distancing) അനിവാര്യമായ ഈ കാലത്ത് സുഗമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

i) ആരോഗ്യ ശുശ്രൂഷ വീട്ടില്‍

ലക്ഷണം പരിശോധിക്കല്‍ ( Symptom Checker ) - ഈ സംവിധാനം  ഉപയോക്താക്കള്‍ക്ക് സ്വന്തം വീട്ടിലിരുന്നു തന്നെ രോഗ ലക്ഷണങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെടാന്‍ സഹായിക്കും. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ  സംവിധാനത്തിനു തന്നെയും  സമ്മര്‍ദ്ദം ലഘൂകരിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ഉപയോക്താവിന് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.

മൈ ഗവണ്മെന്റ് കൊറോണ ഹെല്‍പ്പ്ഡെസ്‌ക് :  കേന്ദ്രസര്‍ക്കാര്‍ റിലയന്‍സ് ജിയോയുടെ സഹകരണത്തോടെ  വാട്ട്‌സ്ആപ്പില്‍ ഒരു ചാറ്റ്ബോട്ട് ആരംഭിച്ചിട്ടുണ്ട്. വൈറസിനെ പറ്റിയുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും പരിശോധിച്ച വിവരങ്ങളും ഔദ്യോഗിക ഉപദേശങ്ങളും പൊതുജനങ്ങള്‍ക്ക് ഇതുവഴി നല്‍കും. 901351515  എന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് അയച്ചുകൊണ്ട് 'മൈ ഗവണ്മെന്റ് കൊറോണ ഹെല്‍പ്പ്ഡെസ്‌ക്' ആക്സസ് ചെയ്യാന്‍ കഴിയും. ഇതിലൂടെ കൊറോണ വൈറസിന്റെ വിവിധ രോഗ ലക്ഷണങ്ങള്‍, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍, മേഖലയിലെ രോഗബാധിത കേസുകളെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

വീട്ടിലിരുന്നു ഡോക്ടറുടെ ഉപദേശം തേടാം :  വീട്ടിലിരുന്നു കൊണ്ട് തന്നെ ബന്ധപ്പെട്ട ഫിസിഷ്യനുമായോ ഡോക്ടരുമായോ നേരിട്ട്  ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരീകരിക്കാനും ആവശ്യമെങ്കില്‍ മെഡിക്കല്‍ സഹായം തേടാനുമുള്ള ദ്രുതവും ലളിതവുമായ  സംവിധാനം.

ലളിതവും സുരക്ഷിതവുമായ ഒരു ഏകജാലക ഹബിലൂടെ ചാറ്റ്-വീഡിയോ-വോയിസ്-ഹെല്‍ത്ത് കെയര്‍ ടൂള്‍സ് സേവനങ്ങള്‍ ലഭ്യമാകുന്നു. ഇലക്ട്രോണിക്സ് ഹെല്‍ത്ത് റെക്കോര്‍ഡ്‌സ്,ബിസിനസ് & ഓഫീസ് ആപ്പ്സ് എനിവയിലൂടെ യഥാസമയം രോഗിയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യം.

ii)  പഠനം വീട്ടില്‍ നിന്നും :

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വീഡിയോ കോഴിങിനുപരിയായി ക്ലാസ്സ് റൂം സെഷന്‍സ് ആസൂത്രണം ചെയ്യുവാനും ഡോകുമെന്റ്സ് & സ്‌ക്രീന്‍ ഷെയറിംഗിനും ലൈവായി യഥാസമയം സംശയദൂരീകരണത്തിനുള്ള ഇന്‍ഫോര്‍മല്‍ ചാറ്റ്- ചാനല്‍സ് സംവിധാനങ്ങള്‍ തുടങ്ങിയവ വീട്ടില്‍ നിന്നുള്ള പഠനം ലളിതമാക്കുന്നു.

ഇത് കൂടാതെ കമ്മ്യൂണിക്കേഷന്‍ ഹബ്ബിലൂടെ അതത് അധ്യായന വര്‍ഷത്തേക്കുള്ള എല്ലാ പഠന വിഷയങ്ങളും സ്റ്റോര്‍ ചെയ്യുന്നതിനുള്ള ഫ്രീ സ്റ്റോറേജ് സ്പേസ് വ്യക്തികള്‍ക്കും ടീമിനും ലഭ്യമാകുന്നു.

iii) ജോലി വീട്ടില്‍ നിന്നും :

ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് ഓഡിയോ-വീഡിയോ മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നതിനും വിവിധ തലത്തിലുള്ളവരുമായി സംവദിക്കുന്നതിനും ഫയലുകള്‍ പങ്കിടുന്നതിനും സഹായിക്കുന്നു.

മീറ്റിംഗുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ചെയ്യുന്നതിലൂടെയും ഡോകുമെന്റ്സുകള്‍ എളുപ്പത്തില്‍ കൈമാറാനും സൂക്ഷിക്കാനും തുടര്‍ന്നു  ഇവ  എളുപ്പത്തില്‍ പരിശോധിക്കുവാനും സാധിക്കുന്നതിലൂടെ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിക്കുന്നു.

എല്ലാവിധത്തിലുമുള്ള  കമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കും ഉതകുന്ന ഈ  സംവിധാനത്തില്‍ അണ്‍  ലിമിറ്റഡ് മെസ്സേജിംഗ്,നഷെഡ്യൂളിംഗ്,ചാറ്റ്-ആപ്പ് സേര്‍ച്ച് എന്നിവ ലഭ്യമാണ്.

b) ബ്രോഡ്ബാന്‍ഡ് വീട്ടിലേക്ക് :

ജിയോ ഫൈബര്‍, ജിയോ ഫൈ,മൊബൈല്‍ ഇന്റര്‍നെറ്റ് എന്നീ സേവനങ്ങളിലൂടെ ലോകോത്തര നിലവാരത്തിലുള്ളതും പരിപൂര്‍ണ്ണമായി ആശ്രയിക്കാവുന്നതുമായ ഇന്റെര്‍നെറ്റ് സേവനങ്ങളാണ് ജിയോ നല്‍കി വരുന്നത്.

i) ജിയോ ഫൈബര്‍ : ജിയോയുടെ ബേസിക് ജിയോ ഫൈബര്‍ കണക്ടിവിറ്റി ഈ പ്രത്യക കാലയളവില്‍ 10എംബിപിഎസ് സ്പീഡില്‍  സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാതെ ഭൂമിശാസ്ത്രപരമായി സാധ്യമാകുന്ന ഇടങ്ങളില്‍ നല്‍കി വരുന്നു. കൂടാതെ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് തിരിച്ചു കിട്ടുന്ന ഒരു  മിനിമം ഡിപ്പോസിറ്റ് നല്‍കിയാല്‍ ഗേറ്റ് വേ റൂട്ടറുകളും നല്‍കുന്നതായിരിക്കും. രാജ്യമൊട്ടാകെയുള്ള നിലവിലെ  ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ജിയോ എല്ലാ പ്ലാനുകളിലും ഡബിള്‍ ഡാറ്റയും നല്‍കുന്നതായിരിക്കും.

ii) മൊബിലിറ്റി : ജിയോ എല്ലാ  4ജി ഡാറ്റ ആഡ് ഓണ്‍ വൌച്ചറുകളിലും ഡബിള്‍ഡാറ്റ നല്‍കുന്നതായിരിക്കും. കൂടാതെ നോണ്‍-ജിയോ വോയിസ് കാളിംഗ് മിനിട്ടുകള്‍ ഈ വൌച്ചറിന് ഒപ്പം അധിക തുക ഈടാക്കാതെ നല്‍കും.രാജ്യത്തുടനീളം അഭംഗുരം സര്‍വീസ് ലഭിക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാക്കും.

 

6) എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം :

ചുവടെയുള്ള  ഗതാഗതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം റിലയന്‍സ് നല്‍കും.

a)കോവിഡ് 19 രോഗികളെ ക്വാറന്റൈന്‍-ഐസോലേഷന്‍ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലേക്കും തിരിച്ചും കൊണ്ട് വരാനായുള്ള ആവശ്യത്തിന്.

b)സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം  ക്വാറന്റൈന്‍ ചെയ്യേണ്ട ആള്‍ക്കാരെ കൊണ്ട് വരുന്ന ആവശ്യത്തിന്.

 

7) റിലയന്‍സ് റീട്ടയില്‍:

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള 736 ഗ്രോസറി സ്റ്റോറുകളിലും നിത്യപയോഗ സാധനങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തും. സാധ്യമായ ഇടങ്ങളില്‍ റിലയന്‍സ് സ്റ്റോറുകള്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെ ഉറപ്പ് വരുത്തും.

 

തിനു പുറമെ തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും ജിയോ അനുവദിച്ചതായി നേരത്തെ അറിച്ചിരുന്നു. 11, 21, 51, 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഈ പ്രത്യേക ഒാഫറിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക. ഇതിനൊപ്പം തന്നെ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക.  

അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് സംസാര സമയവും ലഭിക്കും. വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

comment

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.