login
'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്

'കടുവ' തന്റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയിലോ അഭിനേതാക്കളിലോ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഇന്ന് അറിയിച്ചിരുന്നു.

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ഒറ്റക്കൊമ്പന്‍' എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങള്‍ ഒരുമിച്ചാണ് സുരേഷ് ഗോപി സിനിമയുടെ പുതിയ പേര് പ്രഖ്യാപിച്ചത്.  എന്നാല്‍, മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഉള്ള പട്ടികയില്‍ നിന്ന് നടന്‍ പൃഥ്വിരാജിനെ ഒഴിവാക്കിയിരുന്നു.  

നേരത്തേ,  തന്റെ 250ാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സൂപ്പര്‍താരം സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.  ഒരു ബൈബിള്‍ വചനത്തില്‍ നിന്നുമെടുത്ത ലഘുവാക്യത്തിനൊപ്പമാണ് സുരേഷ് ഗോപി ഈ പോസ്റ്റര്‍ പങ്കുവച്ചത്. 'പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും' എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്ന പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു.  

കടുവ എന്ന സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പുതിയ പോസ്റ്റ്.  പ്രഖ്യാപന ദിവസം മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു കടുവയും സുരേഷ് ഗോപിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രവും. ഒരേ കഥാപാത്രവും കഥാപശ്ചാത്തലവും കടന്നുവരുന്നു എന്ന ആരോപണത്താലാല്‍ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ നിയമ വ്യവഹാരവും നടത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയത്.

തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 'കടുവ' തന്റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു.  ചിത്രത്തിന്റെ തിരക്കഥയിലോ അഭിനേതാക്കളിലോ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഇന്ന് അറിയിച്ചിരുന്നു.

 

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.