login
ഒമര്‍ ലുലുവിന്റെ പവ്വര്‍ സ്റ്റാര്‍ ലൂവിസ് മാന്‍ഡിലര്‍ വരുന്നു

റാംബോ: ലാസ്റ്റ് ബ്ലഡ്(2019), ഐ ഓള്‍മോസ്റ്റ് മാരീഡ് എ സീരിയല്‍ കില്ലര്‍(2019), ദ മേഴ്‌സനറി(2020), ദി ഡെബ്റ്റ് കളക്ടര്‍-2(2020) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍.

അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച, ഓസ്ട്രേലിയന്‍ ഹീറോ(ഹോളിവുഡ്) ലൂവിസ് മാന്‍ഡിലര്‍ ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ 'പവര്‍ സ്റ്റാറി'ല്‍  പ്രധാന കഥാപാത്രമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

മൈ ബിഗ് ഫാറ്റ് വെഡിങ് (2002), മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ് (2003), മൈ ബിഗ് ഫട് ഗ്രീക്ക് വെഡിങ്-2(2016) തുടങ്ങിയവയാണ് ലൂവിസ് മാന്‍ഡിലറിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.  

നൂറോളം ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കുകയും, രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും, അഞ്ചു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും  രണ്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരം കൂടിയാണ് ലൂവിസ് മാന്‍ഡിലര്‍.

റാംബോ: ലാസ്റ്റ് ബ്ലഡ്(2019), ഐ ഓള്‍മോസ്റ്റ് മാരീഡ് എ സീരിയല്‍ കില്ലര്‍(2019), ദ മേഴ്‌സനറി(2020), ദി ഡെബ്റ്റ് കളക്ടര്‍-2(2020) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുതിയ  ചിത്രങ്ങള്‍.

മലയാള  സിനിമയ്ക്ക് ഹോളിവുഡ് ശ്രദ്ധയാകര്‍ഷിക്കാന്‍ കൂടി ലഭിക്കുന്ന അവസരമാണ് സംവിധായകന്‍ ഒമര്‍ ലുലുവും നായകന്‍ ബാബു ആന്റണിയും ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം.

വെര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ചിത്രം നിര്‍മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

 

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.