login
കുവൈറ്റില്‍ ഒരു ലക്ഷത്തി നാല്‍പത്തി ഏഴായിരം വിദേശികളുടെ താമസ രേഖ റദ്ദായി; ഭാഗിക പൊതു മാപ്പ് ലഭിക്കും

ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ആഴ്ച മുതല്‍ അതാത് ഗവര്‍ണ്ണറേറ്റുകളിലെ താമസ കുടിയേറ്റ വിഭാഗം നടപടികള്‍ സ്വീകരിക്കും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് അടുത്ത മാസം ഒന്നു മുതല്‍ നല്‍കുന്ന ഭാഗിക പൊതു മാപ്പ് ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അതായത് ഗവര്‍ണ്ണറേറ്റുകളില്‍ ആരംഭിച്ചു. അതേ സമയം കൊവിഡ് വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന്  ഒരു ലക്ഷത്തി നാല്‍പത്തി ഏഴായിരത്തോളം വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരത്തോളം അനധികൃത താമസക്കാര്‍ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്.  

ഇവരില്‍ നാല്‍പതിനായിരത്തോളം പേര്‍ ഭാഗിക പൊതു മാപ്പ് വഴി  താമസ രേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനൊ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസ രേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കി കൊണ്ടുള്ള ഭാഗിക പൊതു മാപ്പ് ഡിസംബര്‍ 1മുതലാണു ആരംഭിക്കുന്നത്. ഡിസംബര്‍ 31വരെയാണു ഇതിനായി അനുവദിച്ച സമയ പരിധി. സ്‌പോണ്‍സര്‍മ്മാരില്‍ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനും  താമസ കുടിയേറ്റ വിഭാഗം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ആഴ്ച മുതല്‍ അതാത്  ഗവര്‍ണ്ണറേറ്റുകളിലെ താമസ കുടിയേറ്റ വിഭാഗം നടപടികള്‍ സ്വീകരിക്കും.

അതേ സമയം കൊവിഡ്  പ്രതിസന്ധിയെ തുടര്‍ന്ന്  ഒരു ലക്ഷത്തി നാല്‍പത്തി ഏഴായിരത്തോളം വിദേശികളുടെ താമസ രേഖ റദ്ധായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയാണു ഇവരുടെ താമസ രേഖ റദ്ദായത്

 

comment

LATEST NEWS


യോഗത്തെ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സൗദി; ഒഐസി യോഗത്തില്‍ പാക്കിസ്ഥാന് തിരിച്ചടി; കശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി


ലോട്ടറി തട്ടിപ്പ് അന്നുണ്ടായിരുന്നു; ഇന്നുമുണ്ടോ എന്നറിയില്ല: കെ. സുരേഷ് കുമാര്‍


കൊറോണ വാക്‌സിന്‍ വികസനത്തിന് കേന്ദ്രം 900 കോടി അനുവദിച്ചു; വൈറസ് ബാധിതരായ ശാസ്ത്രജ്ഞരെയടക്കം രാജ്യത്തെത്തിച്ച് വ്യോമസേന


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.