login
ഓൺലൈനിൽ പഠനം വഴിമുട്ടി ആയിരക്കണക്കിന് വിദ്യാർത്ഥികൾ

യഥാസമയങ്ങളിൽ നെറ്റ് ചാർജിങ്ങിനും മൊബൈൽ ചാർജിങ്ങിനും പണം കണ്ടെത്താൻ കഴിയാത്തതും ഇടയ്ക്കിടെയുണ്ടാകുന്ന പവർകട്ടും സാധാരണക്കാരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കാക്കനാട്: ടിവിയും ഫോണും ഇല്ലാത്തതിനാൽ ഓൺലൈനിൽ പഠനം ലഭിക്കാതെ ജില്ലയിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ. പൊതു സ്കൂളിൽ നിന്നുള്ള വിവരങ്ങള്‍ സമാഹരിച്ചു സമഗ്ര ശിക്ഷ നടത്തിയ പ്രാഥമിക അവലോകന യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാർഥി മോഹികളും നിസ്വാർഥമതികളുമായവരുടെ സഹായത്തോടെ ടിവിയും സ്മാർട് ഫോണും കുറെ പേർക്കു ലഭിച്ചിരുന്നു.

എന്നാൽ യഥാസമയങ്ങളിൽ നെറ്റ് ചാർജിങ്ങിനും മൊബൈൽ ചാർജിങ്ങിനും പണം കണ്ടെത്താൻ കഴിയാത്തതും ഇടയ്ക്കിടെയുണ്ടാകുന്ന പവർകട്ടും സാധാരണക്കാരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാരായ പട്ടിക വിഭാഗക്കാർ ഉൾപ്പെടെയുള്ള കൂലിപ്പണിക്കാരുടെ മക്കളുടെ ഭാവി എന്താകുമെന്നറിയാത രക്ഷിതാക്കൾ ആശങ്കാകുലരാണ്. ആദിവാസി മേഖലകളായ കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലും തീരദേശ മേഖലകളിലെ കുട്ടികൾക്കും ഓണ്‍ലൈൻ പഠനത്തിനു മാർഗമില്ലാതെ കുഴയുകയാണ്. 

ടിവിയും സ്മാർട് ഫോണുമില്ലാത്ത കുട്ടികളെ യഥാസമയങ്ങളിൽ ഹാജരാക്കുന്നതിനു പഞ്ചായത്തുകളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്കൂളുകളിലും വായനശാലകളിലും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നെങ്കിലും കുട്ടികൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ ലഭിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനോ ബന്ധപ്പെട്ടവർ അലംഭാവം കാട്ടിയെന്നും പരാതിയുണ്ട്. അധ്യാപകരും കുട്ടികളും മുഖാമുഖം ഇരുന്നു ക്ലാസുകൾ നടത്തുമ്പോഴുണ്ടാകുന്ന സംതൃപ്തി പറഞ്ഞറിയക്കാൻ പറ്റാത്തതാണ്.

  comment

  LATEST NEWS


  98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍,


  ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.