login
ചൈനയില്‍ നിന്ന് അഞ്ചുമണിക്കൂര്‍ ആകാശ യാത്ര മാത്രം; എന്നിട്ടും സിംഗപ്പൂര്‍ കൊറോണയെ പ്രതിരോധിച്ചത് ഇങ്ങനെ

കഴിഞ്ഞ ജനുവരി 23നാണ് ആഗോള ഹബ്ബ് എന്നറിയപ്പെടുന്ന സിംഗപ്പൂരില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുമായി ഏറെ അടുത്തു കിടക്കുന്നതുകൊണ്ട് ഫെബ്രുവരി നാലു മുതല്‍ തുടര്‍ച്ചയായി കൊറോണ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണവും കൂടി വന്നു. ഈ കടുത്ത പോരാട്ടത്തിനിടെ കൊറോണയ്ക്ക് കീഴടങ്ങേണ്ടിവന്ന ആദ്യ സംഭവമാണ് കഴിഞ്ഞ ശനിയാഴ്ച്ചത്തെ മരണം

പുലൊ ഉജൊങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്ന് വിമാന മാര്‍ഗം അഞ്ച് മണിക്കൂര്‍ യാത്രാ ദൂരമുള്ള സിംഗപ്പൂര്‍ വൈറസിനെ പ്രതിരോധിച്ചത് ലോക ശ്രദ്ധയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂരില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ആദ്യ മരണം. എഴുപത്തഞ്ചുകാരിയുടെ മരണം കൊറോണയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സിംഗപ്പൂരിനെ ഓര്‍മിപ്പിച്ചു.  

കഴിഞ്ഞ ജനുവരി 23നാണ് ആഗോള ഹബ്ബ് എന്നറിയപ്പെടുന്ന സിംഗപ്പൂരില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുമായി ഏറെ അടുത്തു കിടക്കുന്നതുകൊണ്ട് ഫെബ്രുവരി നാലു മുതല്‍ തുടര്‍ച്ചയായി കൊറോണ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വൈറസ് ബാധയില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണവും കൂടി വന്നു. ഈ കടുത്ത പോരാട്ടത്തിനിടെ കൊറോണയ്ക്ക് കീഴടങ്ങേണ്ടിവന്ന ആദ്യ സംഭവമാണ് കഴിഞ്ഞ ശനിയാഴ്ച്ചത്തെ മരണം.  

ആദ്യം യാത്രാ നിയന്ത്രണം കൊണ്ടുവന്ന രാജ്യമാണ് സിംഗപ്പൂര്‍. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആദ്യ ഘട്ടത്തില്‍ തന്നെ കടുത്ത യാത്രാവിലക്ക് ഏര്‍പ്പെടുത്തി.  രോഗം സ്ഥിരീകരിച്ചവര്‍ക്ക് ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവര്‍ക്ക് വീടുകളിലുമായി ഐസൊലേഷനുകളും ക്വാറന്റൈനുകളുമേര്‍പ്പെടുത്തി.  

രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍നിന്ന് സൂത്രത്തില്‍ ആളുകള്‍ രക്ഷപെടാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. യാത്രാ വിവരങ്ങള്‍ പങ്കുവയ്ക്കാത്തവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉറപ്പുവരുത്തി. ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കി.  

വിദേശികളായ ജോലിക്കാരുടെ ഉള്‍പ്പെടെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങളും ഈ ആപ്പില്‍  ഉള്‍പ്പെടുത്തി. ഡ്യൂക്ക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂള്‍ തയാറാക്കിയ സീരിയോളജിക്കല്‍ ടെസ്റ്റ് ഉപയോഗപ്പെടുത്തി രോഗികളും അവര്‍ ബന്ധപ്പെട്ടവരും തമ്മിലുള്ള ഗ്രൂപ്പ് മാപ്പിങ് പുറത്തിറക്കി.  

അങ്ങിനെ ശാസ്ത്രീയമായി ഓരോ രോഗികളേയും അവര്‍ ബന്ധപ്പെട്ടവരേയും നിരീക്ഷിച്ചതുകൊണ്ടാണ് സിംഗപ്പൂര്‍ വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. 2003 പടര്‍ന്നു പിടിച്ച സാര്‍സ് രോഗത്തിന്റെയും പിന്നീട് 2010ലെ എച്ച്1 എന്‍1 രോഗത്തിന്റെയും പാഠങ്ങള്‍ സിംഗപ്പൂരിനെ ഏറെ സഹായിച്ചു.

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.