ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീടം നേടിയ നവോമി ഒസാക്കയക്ക് ലോക റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. ആറ് സ്ഥാനം മുന്നില്‍ക്കയറിയ മൂന്നാം റാങ്കിലെത്തി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഒസാക്കയോട് തോറ്റ വിക്ടോറിയ അസരങ്ക ആദ്യ പതിനഞ്ച് റാങ്കില്‍ ഇടം നേടി.
ഓസ്ട്രേലിയയുടെ ആഷ് ബാര്‍ട്ടി ഒന്നാം റാങ്കില്‍ തുടരുകയാണ്. റുമാനിയയുടെ സിമോണ ഹാലേപ്പിനാണ് രണ്ടാം റാങ്ക്. ഏഴു വര്‍ഷത്തിനുശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയ അസരങ്ക ഒസാക്കയോട് പൊരുതിതോല്‍ക്കുകയായിരുന്നു. പുതിയ റാങ്കില്‍ പതിനാലാം സ്ഥാനത്താണ്. 2017 ജനുവരിക്ക് ശേഷം അസരങ്കയുടെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: