login
'മകരദീപം തെളിഞ്ഞു';സുരേഷ് ഗോപി‍യുടെ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം

സുരേഷ് ഗോപിയുടെ 250-ാം സിനിമയാണ് ഒറ്റക്കൊമ്പന്‍. വിജയരാഘവന്‍, രഞ്ജി പണിക്കര്‍, സുധി കോപ്പ, മുകേഷ് തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങളിലെത്തും.

സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.  

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി സംവിധായകനും നിര്‍മാതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം സുരേഷ് ഗോപിയും പങ്കുവെച്ചിരുന്നത്. ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടേയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 

സുരേഷ് ഗോപിയുടെ 250-ാം സിനിമയാണ് ഒറ്റക്കൊമ്പന്‍. വിജയരാഘവന്‍, രഞ്ജി പണിക്കര്‍, സുധി കോപ്പ, മുകേഷ് തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങളിലെത്തും. ബിഗ് ബജറ്റ് ചിത്രം കൂടിയായ സിനിമയുടെ ലൊക്കേഷന്‍, അഭിനേതാക്കള്‍, ബജറ്റ് എന്നിവയെല്ലാം തീരുമാനിച്ചു കഴിഞ്ഞു. എത്രയും പെട്ടന്ന് തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.  

നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായി. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രവുമായി ഒറ്റക്കൊമ്പന് സാമ്യമുണ്ടെന്നായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.  

 

 

  comment

  LATEST NEWS


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


  കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


  ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


  സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്


  '' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.