login
ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിച്ചു

പരീക്ഷണങ്ങള്‍ തികച്ചും സുരക്ഷിതമെന്ന് പ്രത്യേക അന്വേഷണ കമ്മിറ്റി ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആസ്ട്രസെനെക പ്രസ്താവനയില്‍ അറിയിച്ചു. എംഎച്ച്പിആര്‍എയുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെകനെക മരുന്ന് കമ്പനിയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. വാക്സിന്‍ പരീക്ഷണത്തിന് വിധേയമായ ആള്‍ക്ക് അസാധാരണ പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച താത്കാലികമായി നിര്‍ത്തിയ പരീക്ഷണങ്ങളാണ് വീണ്ടും തുടങ്ങിയത്.

പരീക്ഷണങ്ങള്‍ തികച്ചും സുരക്ഷിതമെന്ന് പ്രത്യേക അന്വേഷണ കമ്മിറ്റി ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആസ്ട്രസെനെക പ്രസ്താവനയില്‍ അറിയിച്ചു. എംഎച്ച്പിആര്‍എയുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

പതിനെണ്ണായിരത്തോളം പേര്‍ക്ക് ആഗോളതലത്തില്‍ വാക്സിന്‍ നല്‍കിയെന്നും വലിയ പരീക്ഷണങ്ങള്‍ക്കിടയില്‍ ചിലര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകുക സാധാരണമാണെന്നും ഓക്സ്ഫഡ് സര്‍വകലാശാല വ്യക്തമാക്കി. വാക്സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലമായാണോ രോഗം വന്നതെന്ന് കണ്ടെത്താന്‍ സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. വ്യക്തിയുടെ സ്വകാര്യത കണക്കിലെടുത്ത് മെഡിക്കല്‍ വിവരം പുറത്ത് വിടാനാകില്ലെന്ന് ആസ്ട്രസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് അറിയിച്ചു. തുടര്‍ന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളുമനുസരിച്ചാകും പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊവിഷീല്‍ഡിന്റെ ഇന്ത്യയിലെ പരീക്ഷണം ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. ബ്രിട്ടനില്‍ പരീക്ഷണം നിര്‍ത്തിയതിന് പന്നാലെ ഡിസിജിഐ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങള്‍ ഇതുവരെ സുരക്ഷിതമാണെന്നും യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടായിട്ടില്ലെന്നും സെറം മറുപടി നല്‍കി.

comment

LATEST NEWS


നമോവാകം സംയോഗീ


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.