login
വാളയാര്‍ കേസ് സിബിഐക്ക് വിടുന്നതിലൂടെ അട്ടിമറിച്ചതിന്റെ പാപഭാരം തീരില്ല: പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പി.സുധീര്‍

തെളിവുകളും, പ്രതികള്‍ക്കെതിരായ വസ്തുത പരമായ മൊഴികളും ഉള്‍പ്പെടുത്താതെ കുറ്റപത്രം ദുര്‍ബലമാക്കി. അതിന് നേതൃത്വം കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വാളയാറിലെ ഇരകള്‍ക്ക് നീതിനിഷേധിച്ചത്.

തിരുവനന്തപുരം: സര്‍ക്കാര്‍ വാളയാര്‍ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമെടുത്തത് നില്‍ക്കകള്ളിയില്ലാതെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സിബിഐക്ക് കേസ് കൈമാറാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും സര്‍ക്കാര്‍ സഹായത്തോടെയാണ് വാളയാര്‍ കേസ് അട്ടിമറിച്ചത്.

പക്ഷേ കുടുംബത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും , ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു . സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു.   അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പൊലീസ് ശ്രമിച്ചത്. 

തെളിവുകളും, പ്രതികള്‍ക്കെതിരായ വസ്തുത പരമായ മൊഴികളും ഉള്‍പ്പെടുത്താതെ കുറ്റപത്രം ദുര്‍ബലമാക്കി.  അതിന് നേതൃത്വം കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന  സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വാളയാറിലെ ഇരകള്‍ക്ക് നീതിനിഷേധിച്ചത്. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കേസ് അട്ടിമറിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

comment

LATEST NEWS


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.