login
അപ്പർകുട്ടനാട്ടിൽ നെല്ല് സംഭരണം നിലച്ചു ;വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ അപ്പർകുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് സംഭരണം നിലച്ചു. നിരവധി പാടശേഖരങ്ങളിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ പറയുന്നത്.

പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുന്നു

തിരുവല്ല: സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ അപ്പർകുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് സംഭരണം നിലച്ചു. നിരവധി പാടശേഖരങ്ങളിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ പറയുന്നത്. 

സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്. വാഹനങ്ങൾ എത്താതായതോടെ നെല്ല് സംഭരണവും നിലച്ചു. കഴിഞ്ഞദിവസമാണ് പെരിങ്ങര പഞ്ചാത്തിലടക്കമുള്ള പാടശേഖരങ്ങളിൽ കൊയ്ത്തു തുടങ്ങിയത്. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കൊയ്ത്തുഝവം അടക്കമുള്ളവ ഒഴിവാക്കിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച അഞ്ച് കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പുതുടങ്ങിയത്്

 എന്നാൽ നെല്ല് സംഭരിക്കാൻ വാഹനങ്ങൾ എത്താതായതോടെ പാടത്ത്കിടന്ന് നെല്ല് കിളിർക്കുമോയെന്ന ആശങ്കയിലാണ് കർഷകരും പാടശേഖരസമിതിയും.ഭൂരിപക്ഷം കർഷകരും സിവിൽ സപ്ലൈസിനാണ് നല്ല് നൽകുന്നത്.കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാൻ കൊയ്‌തെടുക്കുന്ന നെല്ല് ഉടൻതന്നെ സംഭരണശാലകളിൽ എത്തിച്ച് അരിയാക്കി വിപണിയിൽ എത്തിക്കാമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായിരിക്കുകയാണ് പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാനുള്ള വാഹനങ്ങൾ എത്താത്തത്.

 

 

comment
  • Tags:

LATEST NEWS


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.