login
ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അവഹേളിക്കുന്നവിധത്തില്‍ പാക്കിസ്ഥാന്‍ ഇതിനു മുമ്പും നടപടി കൈക്കൊണ്ടിട്ടുണ്ട്.

ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു. ഇന്ത്യ പുതുതായി നിയമിച്ച ജയന്ത് ഖോബ്രഗഡയുടെ വിസയാണ് പക്കിസ്ഥാന്‍ നിഷേധിച്ചത്.  

നയതന്ത്ര ഉദ്യോഗസ്ഥനായി ഈ വര്‍ഷം ജൂണിലാണ് ഖോബ്രഗഡെയുടെ പേര് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് ഇന്ത്യ അയയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ വിസ അനുവദിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ ആണവ ഗവേഷണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ഖൊബ്രഗഡെ.

നിരന്തരം നയതന്ത്ര വിഷയത്തിലെ ഉരസല്‍ നടക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ വിസ നിഷേധം. ഇതോടെ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തുന്നതാണ് ഇത്. 

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അവഹേളിക്കുന്നവിധത്തില്‍ പാക്കിസ്ഥാന്‍ ഇതിനു മുമ്പും നടപടി കൈക്കൊണ്ടിട്ടുണ്ട്. അതേസസമയം കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാന് നിരന്തരം പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് കാണിക്കുന്നതെന്ന് കേന്ദ്രം വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ പ്രതികരിച്ചു.  

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.