സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്
ന്യൂദല്‍ഹി : പാക്കിസ്ഥാന് 50 സായുധ ഡ്രോണുകള്‍ ചൈന കൈമാറും. വിങ് ലൂങ്- 2 ഡ്രോണുകളാണ് കൈമാറുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രതിരോധത്തെ ചെറുക്കുന്നതിനായാണ് പാക്കിസ്ഥാന് ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാനാണ് പാക്കിസ്ഥാന് ലക്ഷ്യമിടുന്നത്. ആഭ്യന്തരകലാപം രൂക്ഷമായ സിറിയ, ലിബിയ, അസര്ബെയ്ജാന് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം സായുധ ഡ്രോണുകള്‍ സൈനിക മുന്നേറ്റത്തിന് ഏറെ സഹായകമായിരുന്നു. ചൈനയുടെയും തുര്‍ക്കിയുടെയും ഡ്രോണുകളാണ് ഇവിടെ ഉപയോഗിച്ചത്. ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക മുന്നേറ്റം പ്രതിരോധിക്കാന്‍ ചൈനീസ് ഡ്രോണുകള്‍ സഹായിക്കുമെന്നാണ് പാക്കിസ്ഥാന് കണക്കാക്കുന്നത്.
അതേസമയം ഇത്തരം സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഡ്രോണുകളുടെ സാന്നിധ്യം പെട്ടന്ന് കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാന് ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യം വിലയിരുത്തുന്നത്. തര്‍ക്കമില്ലാത്ത വ്യോമപരിധിയിലോ പാക്കിസ്ഥാന് മേധാവിത്വമുളള വ്യോമപരിധിയിലോ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. അതുപോലെയല്ല ഇന്ത്യന്‍ വ്യോമാതിര്്ത്തി.
കഴിഞ്ഞ മാസം നൈജീരിയയ്ക്കും വിങ് ലൂങ് ഡ്രോണുകള്‍ ചൈന കൈമാറിയിരുന്നു. ഇത്തരം എട്ട് ഡ്രോണുകള്‍ക്കാണ് നൈജീരിയ കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ ആദ്യബാച്ച് ഡ്രോണുകളാണ് കൈമാറിയത്. കമാന്‍ഡുകള്‍ അനുസരിച്ച് നിയന്ത്രിക്കാവുന്ന സോഫ്ട് വെയര്‍ മോഡില്‍ 31 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍. ഇതില്‍ 26 മണിക്കൂര്‍ ആക്രമണരീതിയിലും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി
വീണ്ടും അശ്വിനും അക്സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍
നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ
അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ
എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ
കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്
സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാജ്യത്തിന് ആവശ്യം സമാധാനം; റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും ബലമായി കപ്പലില്‍ നാടുകടത്തി; മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്
പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇറാന്; ഭീകരര്‍ക്ക് മേല്‍ ബോംബിട്ടു; പാക് സൈനികര്‍ കൊല്ലപ്പെട്ടു
പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ ജനം തെരുവിൽ, ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ച് പട്ടാളഭരണകൂടം, നടപടികൾ കടുപ്പിക്കുമെന്ന് ജോ ബൈഡൻ
നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കന്യാസ്ത്രീകള്‍ അനാഥബാലരെ സമ്പന്ന ബിസിനസ്സുകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്
ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി