login
ഇന്ത്യയുടെ കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ട്; ജനസംഖ്യയുടെ 20 ശതമാനം പേര്‍ക്ക് പ്രയോജനം ലഭിക്കും, വാക്‌സിനുവേണ്ടി പാക്കിസ്ഥാനും

ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.

ഇസ്ലാമാബാദ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ട്. അതിനാല്‍ ഇന്ത്യയുടെ വാക്‌സിന് രാജ്യത്ത് അനുമതി നല്‍കിയതായി പാക്കിസ്ഥാന്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഡോക്ടര്‍ ഫൈസല്‍ സുല്‍ത്താന്‍ പാക്കിസ്ഥാന്‍ ദിനപത്രമായ ഡോണുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഇന്ത്യയുടെ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിട്ടി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം പാക്കിസ്ഥാന് വാക്‌സിന്‍ ഏറ്റെടുക്കാന്‍ ആകില്ല. അതിനാല്‍ ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതി പ്രകാരമാണ് ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കിയിരിക്കുന്നത്.  

ഡബ്ല്യൂഎച്ച്ഒയുമായി സഹകരിച്ച് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ (ഗവി) രൂപീകരിച്ച സഖ്യമാണ് കോവാക്‌സ്. ലോകത്തെ 190 രാജ്യങ്ങളില്‍ 20 ശതമാനത്തിന് കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കോവാക്‌സ് വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നുണ്ട്. ഈ പ്രയോജനം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനായി പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്.  

ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ഇറക്കുമതി രാജ്യത്തെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്ക് പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ ചൈനയുടെ സയനോഫോം വാക്‌സിനും രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട് അടുത്താഴ്ച്ചതന്നെ ഇത് രജിസ്റ്റര്‍ ചെയ്യുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.  

ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നാണ് ഇമ്രാന്‍ഖാന്റെ തീരുമാനമെങ്കിലും ജീവന്‍ രക്ഷാ മരുന്നുകള്‍ ഇറക്കുമതി ചെയ്യാമെന്ന് പാക്കിസ്ഥാന്റെ തീരുമാനം.

 

 

 

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.