login
ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍

മരണകാരണം വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ടൊറന്റോ (കാനഡ): പാക്കിസ്ഥാനില്‍ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞതിനാല്‍ കാനഡയിലേക്ക് രാഷ്ട്രീയ അഭയം തേടിയെത്തിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് കരിമ ബലോച്ചുവിനെ (37) മരിച്ചനിലയില്‍ കണ്ടെത്തി. ഡിസംബര്‍ 21 തിങ്കളാഴ്ചയാണ് കരിമയെ സംശയാസ്പദമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു.

മരണകാരണം വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കരിമയുടെ മരണത്തെക്കുറിച്ച് ആക്ടിവിസ്റ്റ് ലത്തീഫ് പറഞ്ഞത് ഇപ്രകാരമാണ്: "കരിമയുടെ ആകസ്മിക മരണം ഞങ്ങളെ ഞെട്ടിപ്പിച്ചിരുക്കുന്നു. ഇവരുടെ മൃതദേഹം ടൊറന്റോയ്ക്ക് സമീപം വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇതൊരു കൊലപാതകമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'. എന്നാല്‍ പോലീസിന്റെ വിശദീകരണം ഇതൊരു ആത്മഹത്യയാണെന്നാണ്. അതൊണ്ട് നോണ്‍ ക്രിമിനല്‍ ഡെത്തായിട്ടാണ് ഇതിന്റെ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. 

2017-ലാണ് കരിമയ്ക്ക് കാനഡയില്‍ രാഷ്ട്രീയ അഭയം ലഭിച്ചത്. ജീവന് ഭീഷണിയുണ്ടെന്നതിനാല്‍ ഏഴായിരും മൈലുകള്‍ താണ്ടി സുരക്ഷിതത്വം ലഭിക്കുന്നതിനുവേണ്ടി എത്തിയ കരിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.