login
പാനകം

കവിത

പൊരിയുന്ന വയറിന്റെ പ്രണവ മന്ത്രങ്ങളെ

പരിണയിച്ചെന്നുമീ  തീക്കാട്ടിലലയണോ?

കരുണയുടെ കലശധാര കൈകൊള്ളുവാന്‍

ഒരു ശിലാമൂര്‍ത്തിയായ് സ്തംഭിച്ചിരിക്കണോ?  

ഒരു വിരഹഗാനത്തിന്റെ ഈരടിക്കുള്ളിലെ

മായാത്ത നൊമ്പരപ്പൊട്ടായി മാറണോ?

ആത്മനൊമ്പരത്തിന്റെ അഗ്നിനേത്രങ്ങളെ

താഴിട്ടു പൂട്ടി നീ കണ്ണീരു വാര്‍ക്കൊലാ

 

സിംഹമാണുള്ളിലുറങ്ങുന്ന ചേതന

ശങ്കയില്ലാതെ നീ സടകുടഞ്ഞീടുക

അഭയവരദമാം മുദ്രകള്‍ തേടാതെ

അവനവനാരെന്നറിയാന്‍ ശ്രമിക്കുക

സ്വയമൊരു മെഴുകുതിരിയായുരുകാതെ

കത്തിപ്പടരുന്നൊരഗ്‌നിയായി മാറുക

ലക്ഷ്യവേദത്തിനൊരുങ്ങുന്നൊരമ്പിന്റെ

ശക്തമാം വില്ലായി നടുവു നിവര്‍ക്കുക

 

കല്ലില്‍ കവിതയും ജീവനും നല്‍കുന്ന

കല്ലുളിനാക്കിന്‍ കരുത്തു കൈകൊള്ളുക

കൂടപ്പിറപ്പിനെ കാത്തു രക്ഷിക്കുവാന്‍

സമ്പാതിയെപ്പോല്‍ ചിറകുവിടര്‍ത്തുക

 

പുണ്യസാളഗ്രാമ ശിലയൊന്നുഹൃത്തിന്റെ

ആഴത്തില്‍ മുങ്ങിത്തപ്പിയെടുക്കുക

ചുടലഭസ്മത്തിലങ്ങഗ്‌നിയെ തേടുന്ന

പഴയ ഭ്രാന്തന്റെ ചിന്തയെ തേറുക

 

ഇന്ദ്രിയപഞ്ചകത്തേരുരുള്‍ചാലില്‍ നീ

ഭൂനാഗകന്യപോല്‍ ചീയാതിരിക്കുക

ഉടുതുണിക്കുത്തില്‍ പിടിമുറുക്കുന്നൊരാ

പഴയ ദുശ്ശാസനന്‍ വീണ്ടും ജനിക്കുന്നു

 

കലികാലസന്ധ്യയുടെ സോപാന മൂലയില്‍

ഇരുള്‍പെറ്റ കുഞ്ഞിന്‍ കരിനിഴല്‍ കേഴുന്നു

വറ്റാത്തൊരിച്ഛാശക്തിതന്‍ പാനകം

മോന്തി കുടിച്ചു നീ ശക്തനായ് തീരുക

ഉണ്ണികൃഷ്ണന്‍ മനയ്ക്കല്‍

  comment
  • Tags:

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.