വളയം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കിറ്റ് വിതരണം. ഇന്നലെ ഉച്ചയോടെയാണ് വളയം പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ലേബര്‍ കമ്മീഷന് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അറുപതോളം ഇതര സംസ്ഥാന തോഴിലാളികള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തത്. പോലീസ് സ്റ്റേഷന് പിന്‍വശത്തെ കാപ്പുംകര കോപ്ലക്സില്‍ താമസിക്കുന്ന അറുപതോളം താമസക്കാരാണ് കൂട്ടത്തോടെ എത്തിയത്. റേഷന്‍ കടകളിലും, ബാങ്കുകളിലും കര്‍ശന പ്രോട്ടോക്കോള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ നിയമ ലംഘനം നടത്തിയതില്‍ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: