login
'വാസു കള്ളം പറയുന്നു; ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്'; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ പന്തളം കൊട്ടാരം

അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും അയ്യപ്പഭക്തസംഘടനകളുമായി മനസ്സ് തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മയും സെക്രട്ടറി പിഎന്‍ നാരായണവര്‍മ്മയും അവശ്യപ്പെട്ടു.

പന്തളം: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള നിബന്ധനകള്‍ തീരുമാനിച്ചത് പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമാണെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം.  

ഉത്സവകാലത്ത് ഏര്‍പ്പെടുത്താന്‍ പോകുന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പന്തളം കൊട്ടാരവുമായിട്ട് ചര്‍ച്ച ചെയ്തിട്ടില്ല. ആചാരങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്തുവാന്‍ അനുവദിക്കാവു എന്ന് തന്നെയാണ് പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം. കോവിഡിന്റെ പേരില്‍ ആചാരങ്ങളെ തൃണവല്‍ഗണിക്കുന്നതിനോട് കൊട്ടാരം യോജിക്കുന്നില്ല.

2020-21 ലെ ഉത്സവ നടത്തിപ്പിനെ പറ്റി ആലോചിക്കാന്‍ മുഖ്യമന്ത്രി സെപ്തംബര്‍ 28ന് നടത്തിയ വിര്‍ച്വല്‍ യോഗത്തില്‍ ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായി ഭക്തരെ അനുവദിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി അറിയിച്ചിരുന്നു. യോഗത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. യോഗസമാപനത്തിന്‍  ഇക്കാര്യങ്ങളില്‍ ഒന്നും തീരുമാനമെടുക്കാതെ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.

തീര്‍ത്ഥാടനവുമായോ ക്ഷേത്രആചാരങ്ങളെ പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഉദ്യോഗസ്ഥ സമിതിയാണ് ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്ക് സ്വീകാര്യമല്ലാത്തതുമായ നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദേശിച്ചതും. ആചാരങ്ങളെ ലംഘിക്കുന്ന ആ നിര്‍ദ്ദേശങ്ങള്‍ ദേവസ്വം ബോര്‍ഡായിരുന്നു എതിര്‍ക്കേണ്ടത്. ആചാരങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യതയുള്ള ബോര്‍ഡ് അതിനു വിരുദ്ധമായ നടപടി സ്വീകരിക്കുന്നത് തികച്ചും ദു:ഖകരമാണ്.  

അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും അയ്യപ്പഭക്തസംഘടനകളുമായി മനസ്സ് തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്ന്  പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മയും സെക്രട്ടറി പിഎന്‍ നാരായണവര്‍മ്മയും അവശ്യപ്പെട്ടു.

comment

LATEST NEWS


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.