login
കൊറോണ: വീട്ടിലേക്ക് ഒതുങ്ങിയ രാജ്യത്തിന് പിന്തുണയേകി പാര്‍ലേ ജി; സൗജന്യമായി മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി

21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിലൂടെ രാജ്യം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വലിയ പിന്തുണയുമായി എത്തിയിരിക്കുകയാണ് പാര്‍ലേ ജി ബിസ്‌ക്കറ്റ് കമ്പനി.

ന്യൂദല്‍ഹി: കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിലൂടെ രാജ്യം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വലിയ പിന്തുണയുമായി എത്തിയിരിക്കുകയാണ് പാര്‍ലേ ജി ബിസ്‌ക്കറ്റ് കമ്പനി. 

മൂന്നു കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാകും വിതരണം ചെയ്യുക. ഒരു കോടി പായ്ക്കറ്റുകള്‍ വീതം മൂന്നാഴ്ചകളിലായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സമ്പൂര്‍ണ ലോക് ഡൗണിന്റെ ആദ്യ ദിനം രാജ്യം ഏറെക്കുറെ നിശ്ചലയമായിരുന്നു. 80 കോടി ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. സെന്‍സസ്, ദേശീയ ജനസംഖ്യ റജിസ്റ്റര്‍ നടപടികള്‍ മാറ്റിവച്ചു.

അതേസമയം രാജ്യത്ത് കൊവിഡിന്റെ സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ക്ക് രോഗം മാറി.  മരിച്ചവരുടെ എണ്ണം പത്തായി. വിദേശത്ത് നിന്നെത്തിയവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കും. അവശ്യവസ്തു ലഭ്യത ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയ ജോ.സെക്രട്ടറിക്ക് ചുമതല നല്‍കി.

Facebook Post: https://www.facebook.com/parleg/photos/a.105580942813290/2871807239523966/?type=3

comment
  • Tags:

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.