login
രാമക്ഷേത്ര ശിലാന്യാസത്തില്‍ ദീപം തെളിയിച്ച് പങ്കാളികളാവണം: ആര്‍എസ്എസ്

ക്ഷേത്ര നിര്‍മാണ സമിതിയുടേയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഹ്വാനം പാലിച്ച് കൊവിഡ് നിബന്ധനകള്‍ അനുസരിച്ച് അഭിമാനമുഹൂര്‍ത്തത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: മര്യാദാ പുരുഷോത്തമനും ദേശീയ  പൈതൃകത്തിന്റെ മഹനീയ മാതൃകയുമായ ശ്രീരാമചന്ദ്രന്റെ സ്മരണ നിലനിര്‍ത്തുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസ കര്‍മം നടക്കുന്ന ആഗസ്റ്റ് അഞ്ചിന് വീടുകളില്‍ ആരതിയര്‍പ്പിച്ചും, രാമനാമജപം നടത്തിയും വിശേഷ സന്ധ്യാവിളക്കുകള്‍ തെളിയിച്ചും പങ്കാളികളാകണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍.

ക്ഷേത്ര നിര്‍മാണ സമിതിയുടേയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഹ്വാനം പാലിച്ച് കൊവിഡ് നിബന്ധനകള്‍ അനുസരിച്ച് അഭിമാനമുഹൂര്‍ത്തത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദേശികാടിമത്തത്തിന്റെ കറ പുരണ്ട ശേഷിപ്പുകള്‍ നിലനിന്നിരുന്ന അയോധ്യയില്‍ ദേശീയ സ്വാഭിമാനത്തിന്റെ പ്രതീകമായ രാമക്ഷേത്രം പുനര്‍ജനിക്കുന്നത് ദേശഭക്തരെ സംബന്ധിച്ച് അത്യാനന്ദത്തിന്റെ അനുഭവമുഹൂര്‍ത്തമാണ്. ഭാരതത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ ഉജ്ജ്വല മുഹൂര്‍ത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു.

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.