login
വൈരുദ്ധ്യാത്മക ലഹരിയില്‍ ഭൗതികവാദ സ്വര്‍ണ്ണം

തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ അമരത്തുള്ളവര്‍ കട്ടന്‍ചായയും പരിപ്പ്‌വടയും കഴിച്ചാല്‍ വിപ്ലവം വരില്ല. അതിന് ആഴ്ച്ചയില്‍ ഒന്നുരണ്ടുതവണയെങ്കിലും ഫൈവ് സ്റ്റാറുകളില്‍ കയറി മിനുങ്ങുകയെന്നത് അതിപ്രധാനമാണ്.

വൈരുദ്ധ്യാത്മകതയില്‍ ഭൗതികവാദം ചാലിച്ച് കാര്യം നേടണമെന്ന പോളിറ്റ്ബ്യൂറോയുടെ തിസീസ് നിങ്ങള്‍ക്ക് മനസ്സിലാകാത്തത്‌കൊണ്ടാണ്. മാഫിയാപ്രവര്‍ത്തനമാണ് ലഹരിക്കടത്തും സ്വര്‍ണ്ണക്കടത്തെന്നും ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് വൈരൂദ്ധ്യാത്മ ഭൗതികവാദം എന്തെന്ന് അറിയാത്തത് കൊണ്ടാണ്.  നിഷ്‌ക്കളങ്കര്‍ മാത്രമായ പോളിറ്റ്ബ്യൂറോയേയും അതിലും നിഷ്‌ക്കളങ്കരായ കേന്ദ്രകമ്മറ്റിക്കാരേയും  നിഷ്‌ക്കളങ്കരില്‍ നിഷ്‌ക്കളങ്കരായ സംസ്ഥാന കമ്മറ്റിക്കാരേയും അതിന് കുറ്റം പറയരുത്. ഏതൊരു വഴിയിലൂടെയാണ് വിപ്ലവം ഇങ്ങെത്തുകയെന്ന് നിങ്ങള്‍ക്ക് വശമില്ല. തൊഴിലാളിവര്‍ഗ  പാര്‍ട്ടിയുടെ അമരത്തുള്ളവര്‍ കട്ടന്‍ചായയും പരിപ്പ്‌വടയും കഴിച്ചാല്‍ വിപ്ലവം വരില്ല. അതിന് ആഴ്ച്ചയില്‍ ഒന്നുരണ്ടു തവണയെങ്കിലും ഫൈവ് സ്റ്റാറുകളില്‍ കയറി മിനുങ്ങുകയെന്നത് അതിപ്രധാനമാണ്. ഇതിന് ചില്ലറ മാത്രം കയ്യിലുണ്ടായാല്‍ പോര. ഇതിന്റെ ചുമതല നേതാക്കളുടെ മക്കള്‍ക്കാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.  വിപ്ലവം അവരുടെ കാര്‍മ്മികത്വത്തിലാണ് ഇനിയുള്ളകാലം നടക്കുക, അങ്ങിനെയാണ് നടക്കേണ്ടതും. പാര്‍ട്ടിയണികള്‍ക്ക് ലഘുലേഖ വിതരണവും റോഡില്‍ മുദ്രാവാക്ക്യം അലറാനുമുള്ള ചുമതലയാണ് പാര്‍ട്ടി പ്ലീനം ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലാണ് അവര്‍ കഴിവു തെളിയിക്കേണ്ടത്.  

ഇതിനവര്‍ക്ക് നേതൃത്വം കണ്ടറിഞ്ഞ് വല്ലതും കൊടുക്കും. പാര്‍ട്ടി നേതൃത്വങ്ങളെ ജയിപ്പിച്ച് ഭരണക്കസേരയിലിരുത്തിയാല്‍ പിന്നെ അണികളെകൊണ്ട് ആവശ്യം തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മാത്രമാണ്. ഭരണത്തിലേറിയാല്‍ ഭാരിച്ച  വിപഌവ പാത കസേരകളിലേറിയവരുടെ മക്കള്‍ ഏറ്റെടുക്കും. അവര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലും നൈറ്റ് പാര്‍ട്ടികളിലും ഒത്തുകൂടി വിപ്ലവപാതയിലൂടെ മുന്നോട്ട് കുതിക്കും. വൈരുദ്ധ്യാത്മകതയെ ലഹരിയില്‍ ചാലിച്ച് അവര്‍ ഭൗതിക സ്വര്‍ണ്ണം കടത്തി പാര്‍ട്ടിക്കും പാര്‍ട്ടിവിപ്ലവത്തിനും മുതല്‍കൂട്ടാക്കും. വര്‍ഗ്ഗശത്രുക്കള്‍ ഇതിനെ എതിര്‍ക്കും. കാരണം അവര്‍ വിപ്ലവം എന്തെന്നറിയാത്തവരാണ്. വിപ്ലവം ഏതുവഴി വരുമെന്നറിയാതെ ഉഴലുന്ന അണികളാണ് ഇതിന് പോളിറ്റ്ബ്യൂറോയുടെ കരുത്ത്.                         9446305898

 

 

 

 

 

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.