login
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു

പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ ഉപയോഗിച്ചു ക്രെഡിറ്റ് കാർഡ് കടം അടച്ചുവീട്ടുന്നതിനും മോർട്ട്ഗേജ് തുക കണ്ടെത്തുന്നതിനും ഉപയോഗിച്ചു എന്നതാണ് പാസ്റ്റർക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

ഹൂസ്റ്റൺ: ഹൂസ്റ്റൺ വിൻഡ്സർ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചർച്ച് പാസ്റ്റർ കിർബി ജോൺ കാഡ്റവലിനെ (67) ചർച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചു വെന്ന കേസിൽ ബുധനാഴ്ച ഷ്റീപോർട്ട് കോടതി 6 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. 14,000 അംഗങ്ങളുള്ള ചർച്ചിലെ സീനിയേഴ്സിനെ സ്വാധീനിച്ച് ചൈനീസ് ബോണ്ടിൽ നിക്ഷേപിക്കാനെന്ന വ്യാജേനെ മില്യൺ കണക്കിന് ഡോളറാണ് പാസ്റ്റർ പിരിച്ചെടുത്തത്.  

പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ ഉപയോഗിച്ചു ക്രെഡിറ്റ് കാർഡ് കടം അടച്ചുവീട്ടുന്നതിനും മോർട്ട്ഗേജ് തുക കണ്ടെത്തുന്നതിനും ഉപയോഗിച്ചു എന്നതാണ് പാസ്റ്റർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുടെ സ്പിരിച്ച്വൽ ഉപദേശകൻ കൂടിയായിരുന്നു പാസ്റ്റർ കാഡ്റവൻ. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ പാസ്റ്റർ ഫിനാഷ്യൽ ഇൻഡസ്ട്രിയിലും ജോലി ചെയ്തിരുന്നു.  

2018 ലാണ് പാസ്റ്റർക്കെതിരെ കേസെടുത്തതെങ്കിലും ചർച്ചിലെ ആക്ടീവ് സർവീസിലിരുന്ന് വെർച്ചൽ മിനിസ്ട്രിയിലും പാൻഡമിക് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സജ്ജീവമായിരുന്നു. ചെയ്തു പോയ തെറ്റിനു പാസ്റ്റർ പരസ്യമായി മാപ്പപേക്ഷിച്ചു. ഫെഡറൽ പ്രിസണിൽ ജൂൺ 22 നാണ് ശിക്ഷ ആരംഭിക്കുന്നതിന് ഹാജരാകേണ്ടത്. 

  comment

  LATEST NEWS


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.