login
കൊറോണ ബാധയുടെ ലക്ഷണങ്ങളില്ലാത്തവരിലും പരിശോധനാഫലം പോസിറ്റീവ്'; പത്തനംതിട്ട സുരക്ഷിതമെന്ന ധാരണ തെറ്റ്; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികളില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരിലും രോഗം സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികളില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട കളക്ടറുടെ ഫെയ്‌സ്ബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ പുതുതായി വന്നിട്ടുണ്ട്. അതില്‍ ഒരാള്‍ അടൂരെ കണ്ണന്‍കോവിലിലും മറ്റൊരാള്‍ ആറമുളയിലെ എരുമക്കോല്‍ എന്ന സ്ഥലത്തുനിന്നും ഉള്ളവരാണ്. നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്. ചില ജില്ലകളില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പത്തനം തിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അതൊരു തെറ്റായ ധാരണയാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഫേസ്ബുക്ക് ലൈവ്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണ്. ഇദ്ദേഹത്തിന്റെ സാംപിള്‍ എടുക്കാന്‍ കാരണം. വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ്. ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി. ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം എന്നാണ്'

രണ്ടാമത്തെയാള്‍ യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത്. പക്ഷേ ഇവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. ഇവരെ രണ്ടു പേരെയും ഡോക്ടര്‍ ചോദ്യം ചെയ്തു. ഈ വിവരങ്ങളെ മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല. ജില്ലയില്‍ 7361 പേര്‍ ക്വാറന്റീനില്‍ കഴിയേണ്ടവരായുണ്ട്. ഇതില്‍ ആരു വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ 7361 പേര്‍ കൊറന്റൈനില്‍ കഴിയുന്നവരാണ്. ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച രണ്ട് പേരും എ.ടി.എമ്മില്‍ കയറിയവരുമാണ്. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കണം..

ഏതു ജില്ലയിലായാലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അതു ചെയ്തില്ലെങ്കില്‍, നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിര്‍ബന്ധമായും 21 ദിവസം ഹോം ക്വാറന്റൈന്‍ ചെയ്യുകയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുകയും വേണം. എല്ലാവരും സഹകരിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയും.

Facebook Post: https://www.facebook.com/dc.pathanamthitta/videos/210724533526966/

 

comment

LATEST NEWS


കൊറോണയില്‍ കാസര്‍ഗോഡിന് കൈത്താങ്ങായി സുരേഷ് ഗോപി; മൂന്ന് വെന്റിലേറ്ററുകളും 29.25 ലക്ഷം രൂപയും; അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമെന്ന് ഗോകുല്‍


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും


കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.