login
യുപിഐ ഇടപാടുകളില്‍ മികവ് പുലര്‍ത്തിയത് പേടിഎം പേയ്മെന്റ്സ് ബാങ്കെന്ന് എന്‍പിസിഐ

ദേശീയ പേയ്മെന്റ്സ് കോര്‍പറേഷന്റെ (എന്‍പിസിഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പേടിഎമ്മിനാണ് ഏറ്റവും കുറച്ച് സാങ്കേതിക പിഴവ് ഉണ്ടായിട്ടുള്ളത്. പിഴവ് നിരക്ക് 0.02 ശതമാനം മാത്രമാണ്. യുപിഐ ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളുടെ ഈ നിരക്ക് 0.04 ശതമാനമാണ്. എല്ലാ പ്രധാന ബാങ്കുകള്‍ക്കും ഒരു ശതമാനമെങ്കിലും സാങ്കേതിക പിഴവ് ഉണ്ടാകാറുണ്ട്. പേടിഎമ്മിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യത്തിന്റെ മികവാണ് ഇത് തെളിയിക്കുന്നത്.

ന്യൂദല്‍ഹി: യുപിഐ ഇടപാടുകളുടെ വിജയ നിരക്കില്‍ പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇന്ത്യയിലെ മറ്റ് പ്രധാന ബാങ്കുകളെയെല്ലാം മറികടന്നു. ദേശീയ പേയ്മെന്റ്സ് കോര്‍പറേഷന്റെ (എന്‍പിസിഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പേടിഎമ്മിനാണ് ഏറ്റവും കുറച്ച് സാങ്കേതിക പിഴവ് ഉണ്ടായിട്ടുള്ളത്. പിഴവ് നിരക്ക് 0.02 ശതമാനം മാത്രമാണ്. യുപിഐ ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളുടെ ഈ നിരക്ക് 0.04 ശതമാനമാണ്. എല്ലാ പ്രധാന ബാങ്കുകള്‍ക്കും ഒരു ശതമാനമെങ്കിലും സാങ്കേതിക പിഴവ് ഉണ്ടാകാറുണ്ട്. പേടിഎമ്മിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യത്തിന്റെ മികവാണ് ഇത് തെളിയിക്കുന്നത്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ വിജയത്തിനും കാരണം ഇതുതന്നെ.

മറ്റ് ബാങ്കുകളുടെ യുപിഐ ഇടപാടുകള്‍ മൂന്നാമതൊരു ആപ്പിന്റെ സഹായത്തോടെയാണ് നടക്കുന്നത്. യുപിഐ ഇടപാടുകള്‍ ആപ്പിന്റെ ഉള്ളില്‍ നിന്നു തന്നെ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏക ബാങ്കാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക്. പേടിഎം പേയ്മെന്റ്സ് ബാങ്കിന് ഇതിനോടകം പ്ലാറ്റ്ഫോമില്‍ 10 കോടിയോളം യുപിഐ ഹാന്‍ഡിലുകളുണ്ട്. ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും വലിയ വ്യാപാരികളുമായും യുപിഐ ഇടപാടുകള്‍ പേടിഎം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.  

എന്‍പിസിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ തങ്ങളുടെ മികവ് കഠിന പ്രയ്തനത്തിന്റെ ഫലമാണെന്നും ആഗോള ബാങ്കിങ് രംഗത്ത് ഏറ്റവും മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യമാണ് നല്‍കുന്നതെന്നും എഐയും ഡാറ്റയും ഉപയോഗിക്കുന്നതില്‍ തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും തടസമില്ലാത്ത അനുഭവം പകരുന്നതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് കഴിവുള്ളവരാണ് തങ്ങളുടെ ടെക് ടീമെന്നും സഹകാരികളുമായുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ബന്ധം നിലനിര്‍ത്തുന്നതിനും ഇത് സഹായിച്ചിട്ടുണ്ടെന്നും പേടിഎം പേയ്മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വിജയകരമായ പേയ്മെന്റ്സ് ബാങ്കായും ബൃഹത്തായ ഫണ്ടിങ് സ്രോതസായും പേടിഎം പേയ്മെന്റ് ബാങ്ക് തുടരുന്നു. 35 കോടി വാലറ്റും 22 കോടി കാര്‍ഡും 60 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളും പ്ലാറ്റ്ഫോമിലുണ്ട്.  

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.