login
ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി

ഗൂഗിളിന്റെ ചടുല നീക്കം ഇന്ത്യയിലെ ഭൂരിപക്ഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പേടിഎമ്മിന് കടുത്ത തിരിച്ചടിയാണ്.

മുംബൈ: അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍പേടിഎമ്മിനെ പ്ലേ സ്‌റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍  ഉപയോക്താക്കള്‍ക്ക് പേടിഎം സൗകര്യമൊരുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗൂഗിളിന്റെ ചടുല നീക്കം ഇന്ത്യയിലെ ഭൂരിപക്ഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പേടിഎമ്മിന് കടുത്ത തിരിച്ചടിയാണ്.  

ഗൂഗിള്‍ ഇന്ന് ഇന്ത്യയിലെ ചൂതാട്ട നയങ്ങള്‍ക്കെതിരായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.  ഓണ്‍ലൈന്‍ കാസിനോ തങ്ങള്‍ അനുവദിക്കില്ലെന്നും സ്‌പോര്‍ട്‌സ് വാതുവെപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗിലൂടെ വ്യക്തമാക്കി.  ഉപയോക്താവിന് പണം സമ്മാനമായി നല്‍കുന്ന ഗെയിമുകള്‍ക്ക് പ്രത്യേക വെബ് സൈറ്റ് ലിങ്കുകള്‍ പ്ലേസ്‌റ്റോറിലെ ഒരു ആപ്പിന് നല്‍കാന്‍ അനുവാദമില്ലെന്നും അത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നു ഗൂഗിള്‍ അറിയിച്ചു. 

ഈ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  പേടിഎമ്മിനെ പ്ലേ സ്‌റ്റേറില്‍ നിന്ന് നീക്കം ചെയ്തത്. കോടിക്കണക്കിന് ആള്‍ക്കാരാണ് ഇന്ത്യയില്‍  പേടിഎം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇവര്‍ എല്ലാം ഓണ്‍ലൈന്‍ പേയ്‌മെന്റിനായി ഗൂഗിള്‍ പേ സ്‌റ്റേറിനെ ആശ്രയിക്കുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.

comment

LATEST NEWS


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി


പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം; കേന്ദ്രമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ക്ലീന്‍ ചിറ്റ്


ശൗര്യം, പൃഥ്വി, അഗ്നി, രുദ്രം; 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ ഞെട്ടിച്ച് ഇന്ത്യ


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്‌നയുടേത്; ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും സന്ദീപ്


ചികിത്സ നല്‍കുന്നതില്‍ വീഴ്ച: ഓഡിയോ സന്ദേശം പുറത്തായതിലും, ഡോ. നജ്മയ്‌ക്കെതിരേയും അന്വേഷണം നടത്തും; ഡിഎംഇ ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി


മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്ലിയുടെ ആദരവ്, വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.