login
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്മാറി

കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. അതിനുശേഷമാകും സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാന്‍ ആരംഭിക്കുക.

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്മാറി. ചൊവ്വാഴ്ച കേസ് വാദം കേള്‍ക്കാനായി എടുത്തപ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറുന്നതായി അറിയിച്ചത്.  

ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആര്‍. രവിയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്. കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. അതിനുശേഷമാകും സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാന്‍ ആരംഭിക്കുക.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് നല്‍കാനുള്ള കരാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് അദാനി ഗ്രൂപ്പുമായി വിമാനത്താവള നടത്തിപ്പിനുള്ള ധാരണാപത്രം ആദ്യമായി ഒപ്പുവെച്ചത്.

ഇതിനെതിരെ കേരള സര്‍ക്കാര്‍ കേസ് നല്‍കിയിരിക്കുന്നതിനാല്‍  കോടതി നടപടികള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ കൈക്കൊള്ളാം എന്ന അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.  

 

 

 

 

comment

LATEST NEWS


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.