×
login
വീണ തൈക്കണ്ടി നല്‍കിയിരിക്കുന്ന വിലാസം എകെജി സെന്ററിന്റേത്; പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം; വിവാദത്തില്‍ മകളെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി

മകളായ വീണ തൈക്കണ്ടിയില്‍ കമ്പനി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരില്‍ അല്ലെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍, ഈ മറുപടി പച്ചക്കള്ളമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെംഗളൂരു ആസ്ഥാനമായ എക്‌സാലോജിക്ക് കമ്പനിയുടെ ഡയറക്ടറായ മുഖ്യ മന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയില്‍ കമ്പനി രജിസ്‌ട്രേഷന്‍ രേഖകളില്‍ നല്‍കിയിട്ടുള്ളത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം തന്നെയാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് നല്‍കിയ മറുപടി പച്ചക്കള്ളം. മകളായ വീണ തൈക്കണ്ടിയില്‍ കമ്പനി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരില്‍ അല്ലെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍, ഈ മറുപടി പച്ചക്കള്ളമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെംഗളൂരു ആസ്ഥാനമായ എക്‌സാലോജിക്ക് കമ്പനിയുടെ ഡയറക്ടറായ മുഖ്യ മന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയില്‍ കമ്പനി രജിസ്‌ട്രേഷന്‍ രേഖകളില്‍ നല്‍കിയിട്ടുള്ളത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം തന്നെയാണ്.  

ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയില്‍, പിണറായി വിജയന്റെ മകള്‍, എകെജി സെന്റര്‍, പാളയം എന്നാണ്. കമ്പനി ഉടമസ്ഥതയ്ക്ക് വീണയുടെ നോമിനിയാക്കി മാറ്റിയിട്ടുള്ള അമ്മ കമല വിജയന്‍ തലശേരി മേല്‍വിലാസം നല്‍കിയപ്പോള്‍ സിപി എം ബന്ധങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാര്‍ട്ടി കേരള ആസ്ഥാനമായ എകെജി സെന്റര്‍ വിലാസം ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് വ്യക്തമാകുന്നത്.  


ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് പിണറായി വിജയന്‍  മുഖ്യമന്ത്രിയായ 2016 മുതല്‍ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു. ബെംഗളൂര്‍ ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരില്‍ മലയാളികള്‍ ഏറെയുണ്ട്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ സ്വന്തം വിലാസം തന്നെ പാര്‍ട്ടി ആസ്ഥാനത്തിന്റേതാക്കി നല്‍കുമ്പോഴുള്ള നേട്ടവും, കമ്പനിയുടെ വളര്‍ച്ചയുമെല്ലാം വെളിപ്പെടുന്നത്. ആരോഗ്യ വിവര ചോര്‍ത്തല്‍ വിവാദത്തിലുള്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ ചെയ്യുന്ന വിവര സാങ്കേതിക പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്ന കമ്പനിയാണ് വീണയുടെ എക്‌സലോജിക്.  

ഇവര്‍ മുമ്പ് ജോലി ചെയ്തിരുന്ന ടോളന്റ് സിസ്റ്റംസും ഇതേ പ്രവര്‍ത്തനങ്ങളാണ് ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ഡയറക്ടറും, ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് എകെജി സെന്റര്‍ വിലാസം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് താമസിക്കാന്‍ എകെജി സെന്ററിന് തൊട്ടടുത്ത് അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്. എന്നാല്‍ ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വിലാസം നല്‍കാതെ സിപിഎം ആസ്ഥാനത്തിന്റെ വിലാസം നല്‍കിയത് സംശയം ബലപ്പെടുത്തുന്നുണ്ട്.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.