login
കോവിഡിന്റെ മറവില്‍ ആചാര ലംഘനം അനുവദിക്കില്ല; തീര്‍ത്ഥാടനത്തെ ഭണ്ഡാരം നിറയ്ക്കാനുള്ള മാര്‍ഗമായി കാണരുതെന്നും പി.കെ കൃഷ്ണദാസ്

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും തീര്‍ഥാടകര്‍ക്കു ബാധമാക്കാന്‍ പാടില്ല. പമ്പാസ്‌നാനവും ബലിതര്‍പ്പണവും നെയ്യഭിഷേകവും നടത്താനുള്ള അവസരവും ഓരോ ഭക്തനും ഉണ്ടാവണമെന്നും അദേഹം പറഞ്ഞു.

കൊച്ചി: സ്ത്രീ പ്രവേശന വിഷയത്തില്‍ സിപിഎമ്മിന്റെ ആചാരവിരുദ്ധ നിലപാട് ഇത്തവണ കോവിഡിന്റെ പേരില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലായെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. അയ്യന്റെ ആചാരങ്ങളോട് അയിത്തവും കാണിക്കയുടെ കാര്യത്തില്‍ അല്‍പത്തവുമാണ് ഇടത് സര്‍ക്കാരിന്റെ തീര്‍ഥാടന നയം. കൊവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ആചാര്യന്മാരുമായും ഭക്തസംഘടനകളുമായി ചര്‍ച്ച ചെയ്ത് വിധിപ്രകാരമായിരിക്കണമെന്നും കൃഷ്മദാസ് പറഞ്ഞു.  

അനുഷ്ഠാനമൂല്യം ചോര്‍ന്നുപോകാതെ തീര്‍ഥാടനം നടത്താന്‍ ഭക്തജനങ്ങളെ സഹായിക്കുന്ന വിധമായിരിക്കണം ശബരിമലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടത്. മലകയറുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടിവന്നാല്‍ അതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് അകലം പാലിച്ചുകൊണ്ടു വിരിവയ്ക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും അദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും തീര്‍ഥാടകര്‍ക്കു ബാധമാക്കാന്‍ പാടില്ല. പമ്പാസ്‌നാനവും ബലിതര്‍പ്പണവും നെയ്യഭിഷേകവും നടത്താനുള്ള അവസരവും ഓരോ ഭക്തനും ഉണ്ടാവണമെന്നും അദേഹം പറഞ്ഞു. തീര്‍ഥാടനത്തെ ഭണ്ഡാരം നിറയ്ക്കാനുള്ള മാര്‍ഗ്ഗം മാത്രമായി കാണരുതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.