login
പിന്നണി ഗായകൻ നിരഞ്ച്‌ സുരേഷിന്റെ ആദ്യത്തെ ഇൻഡിപെൻഡന്റ് സിംഗിൾ "തോറ്റം പാട്ട്"; ഡോക്ടർ ലിങ്കൺന്റെ സംഗീതം

കുട്ടിക്കാലത്ത് നമ്മൾ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടും. വളരുമ്പോൾ ആ ആഗ്രഹങ്ങൾ യാഥാര്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. നിത്യജീവിതത്തിൽ പൊരുതേണ്ടി വരുന്നു.

കൊച്ചി: പിന്നണി ഗായകൻ നിരഞ്ച്‌ സുരേഷ് തന്റെ ആദ്യത്തെ ഇൻഡിപെൻഡന്റ് സിംഗിൾ പുറത്തിറക്കി. "തോറ്റം പാട്ട്" എന്ന ഗാനം ഡോക്ടർ ലിങ്കൺന്റെ സംഗീതത്തിൽ ഒരുക്കിയിരിക്കുന്നു. സ്വപ്‌നങ്ങൾ സാക്ഷത്കരിക്കാൻ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് ഈ ഗാനം.

നിരഞ്ചും ഡോക്ടർ ലിങ്കണും പറയുന്നു, "പേര് സൂചിപ്പിക്കുന്നത് പോലെ തോറ്റം പാട്ട് ഒരു വിജയഗാനമാണ്. കുട്ടിക്കാലത്ത് നമ്മൾ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടും. വളരുമ്പോൾ ആ ആഗ്രഹങ്ങൾ യാഥാര്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. നിത്യജീവിതത്തിൽ പൊരുതേണ്ടി വരുന്നു. എല്ലാ ദിവസവും വെല്ലുവിളികളെയും അരക്ഷിതാവസ്ഥയെയും വിമര്‍ശനങ്ങളേയും നേരിടേണ്ടി വരുന്നു. എന്നാലും ഒടുവിൽ നമ്മൾ ആ തടസങ്ങളെയെല്ലാം മറികടന്ന് ലക്ഷ്യത്തിൽ എത്തി ചേരും. ഓരോ മനുഷ്യരുടെയും ദൈനംദിന പ്രയത്‌നങ്ങളെ ഞങ്ങൾ  ഈ ഗാനത്തിലൂടെ ആദരിക്കുകയാണ്."

ഗാനം രചിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. നിരഞ്ച് സുരേഷ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജയകൃഷ്ണൻ ടി വി. എഡിറ്റിംഗ് ജോയൽ കവി. മ്യൂസിക്247ന്റെ ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

  comment

  LATEST NEWS


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്ത് ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.