login
ഉം-പുന്‍ ബംഗാളിനെ ഗുരുതരമായി ബാധിച്ചു; 1000 കോടിയുടെ താത്കാലിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; രാജ്യം മുഴുവന്‍ ബംഗാള്‍ ജനതയ്‌ക്കൊപ്പമെന്നും മോദി

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. നാശനഷ്ടങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കും.

കൊല്‍ക്കത്ത: ഉം-പുന്‍ ചുഴലിക്കാറ്റ് സംഹാരതാണ്ഡമാടിയ പശ്ചിമ ബംഗാളിന് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനസഹായത്തിന്റെ ആദ്യഗഡുവായി  1000 കോടി രൂപ ബംഗാളിന് നല്‍കുമെന്ന് പ്രധാനമന്ത്രി. ദുരന്ത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. നാശനഷ്ടങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു. എന്നാല്‍, അന്ന് ഒഡീഷയില്‍ ചുഴലിക്കാറ്റ് വീശുകയുണ്ടായി. ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു ചുഴലിക്കാറ്റിലൂടെ പശ്ചിമ ബംഗാളിലെ തീരദേശങ്ങള്‍ അടക്കം ദുരിതത്തിലായി. ഈ ദുരന്തസമയത്ത്, രാജ്യം മുഴുവന്‍ പശ്ചിമ ബംഗാള്‍ ജനതയ്‌ക്കൊപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.  

ഇന്നര രാവിലെയാണ് ഉം-പുന്‍ ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തിയത്യയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യോമസേന ഹെലികോപ്റ്ററില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെയാണു പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ശേഷം നേരേ വ്യോമനിരീക്ഷണത്തിനായി പോവുകയായിരുന്നു.  

ഉം-പുന്‍ ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലും ഒഡീഷയിലും സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയില്‍ ആകട്ടെയെന്ന് ആശംസിച്ചു.  'ഉം-പുന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിനെതിരെ ധീരമായി പോരാടുന്ന ഒഡീഷ സംസ്ഥാനത്തിനും അവിടത്തെ ജനങ്ങള്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍. ദുരിതബാധിതര്‍ക്കു വേണ്ട എല്ലാ സഹായവും ഉറപ്പാക്കാന്‍ അധികൃതര്‍ അശ്രാന്ത പരിശ്രമത്തിലാണ്. സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി.  

 

 

 

 

 

 

 

 

 

 

comment

LATEST NEWS


മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്ത്തിനുള്ള വിത്തുകൾ


പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ പാര്‍ലമെന്റ് ഇല്ലാത്ത യുഎഇയില്‍; മന്ത്രി ബാലന്റെ നേതൃത്വത്തിലെ യാത്ര സംശയത്തില്‍; ചുക്കാന്‍ പിടിച്ചത് സ്വപ്ന


നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യപാനം; സമൂഹവ്യാപനത്തിന് വഴിയൊരുക്കി കളളുഷാപ്പുകള്‍


മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്‍കി തട്ടിയെടുത്തത് 56,000 രൂപ


സ്വപ്‌നയെ കേരളം വിടാന്‍ സഹായിച്ചത് പോലീസ് അസോസിയേഷന്‍ നേതാവ്; സിപിഎം ജനപ്രതിനിധിയുടെ ഭര്‍ത്താവ്


ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 'പ്രഭു'ത്വം


സ്വര്‍ണ വലയിലെ സ്രാവുകള്‍


മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.