login
കോവിഡ്-19: ആസിയാന്‍ പ്രതികരണ നിധിക്ക് ഒരു ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പതിനേഴാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലാണ് പ്രഖ്യാപനം

ന്യൂഡല്‍ഹി: കോവിഡ് 19 ആസിയാന്‍ പ്രതികരണ നിധിയിലേക്ക് ഒരു ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈനായി നടത്തിയ പതിനേഴാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലാണ് പ്രഖ്യാപനം. അന്താരാഷ്ട്ര സമൂഹത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും വിശാലമായ പിന്തുണയും 10 ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെ അഭിസംബോധന ചെയ്തു നരേന്ദ്രമോദി എടുത്തുകാട്ടി. മഹാമാരിക്കെതിരെ പോരാടാനുള്ള കൂട്ടായ്മയുടെ ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. 

വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ആസിയാന്‍ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും മോദി അടിവരയിട്ട് പറഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിരംഗം വീണ്ടെടുക്കുന്നതിന് വിതരണ ശൃംഖല വൈവിധ്യവത്കരിക്കേണ്ടതിന്റെയും പൂര്‍വ സ്ഥിതിയിലാക്കേണ്ടതിന്റെയും പ്രാധാന്യം വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിലെ കേന്ദ്രമാണ് ആസിയാന്‍ രാജ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.