login
വ്യോമസേനയ്ക്ക് കരുത്തേകാന്‍ 83 തേജസ് യുദ്ധവിമാനങ്ങള്‍; നിര്‍മ്മിക്കുന്നത് എച്ച്എഎല്‍; 48000 കോടിയുടെ സ്വദേശപ്രതിരോധക്കരാര്‍ അംഗീകരിച്ച് മോദി

ഭാരകുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട  73 തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍, 10 തേജസ് എംകെ-1 വിഭാഗത്തില്‍പ്പെട്ട പരിശീലനവിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രം 45,696 കോടി ചെലവാകും. ഇതോടൊപ്പം 1202 കോടി രൂപയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ഡിസൈനും വികസനത്തിനും കരാറായി.

ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 48000 കോടി രൂപയുടെ കരാര്‍ അംഗീകരിച്ചുകൊണ്ട് ക്യാബിനറ്റ് സുരക്ഷാസമിതി (സിസിഎസ്) തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയോഗമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധക്കരാറാണിത്. 

ഭാരകുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട  73 തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍, 10 തേജസ് എംകെ-1 വിഭാഗത്തില്‍പ്പെട്ട പരിശീലനവിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രം 45,696 കോടി ചെലവാകും. ഇതോടൊപ്പം 1202 കോടി രൂപയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ഡിസൈനും വികസനത്തിനും കരാറായി.

'വ്യോമസേനയുടെ വിമാനവ്യൂഹത്തിന് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച എല്‍സിഎ തേജസ് യുദ്ധജെറ്റുകള്‍ സംഭരിക്കാന്‍ 48000 കോടിരൂപയുടെ കരാര്‍ അംഗീകരിച്ചു,' തീരുമാനം വിശദീകരിച്ചുകൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.  പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ ഈ കരാര്‍ ഒരു വലിയ ഗതിമാറ്റംകുറിക്കുമെന്നും  രാജ്‌നാഥ് സിംഗ് ട്വിറ്റര്‍ കുറിപ്പില്‍ വിശദീകരിച്ചു.

നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമാണ് ഭാരകുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട എംകെ-1എ വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍.

സര്‍വ്വീസിനും അറ്റകുറ്റപ്പണിയ്ക്കുമുള്ള വ്യോമസേനയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് 1202 കോടി രൂപ ചെലവഴിക്കുക. ഇത് വ്യോമസേനയ്ക്ക് അവരുടെ വിമാനവ്യൂഹം കൂടുതല്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ സഹായിക്കും. യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണക്കരാര്‍ ഏറ്റെടുക്കുന്നതോടെ തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആത്മനിര്‍ഭര്‍ ഭാരതതിന് പുതിയ കുതിപ്പ് നല്‍കും. പ്രതിരോധനിര്‍മ്മാണത്തിലെ തദ്ദേശവല്‍ക്കരണവും വികസിക്കുമെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.