ന്യൂദല്‍ഹി: നാളെ രാവിലെ ഒമ്പതുമണിക്ക് രാജ്യത്തെ പൗരന്മാര്ക്കൊപ്പം വീഡിയോ സന്ദേശം പങ്കുവെക്കുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
“നാളെ രാവിലെ ഒമ്പത് മണിക്ക് ഒരു വീഡിയോ സന്ദേശം രാജ്യത്തെ പൗരന്മാര്ക്കൊപ്പം ഞാന്‍ പങ്കുവെക്കും”. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്ഫറണ്സ് മുഖേന ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വ്യപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചര്‍ച്ചയില്‍ അദേഹം പ്രശംസിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലെ സാധ്യതകളെക്കുറിച്ച് അദേഹം മുഖ്യമന്ത്രിമാരെ ധരിപ്പിച്ചു. പിഎം കെയര്‍സ് ഫണ്ട് വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്. പിഎം കെയര്‍ ഫണ്ട് വിദേശ രാജ്യങ്ങളിലെ ഭാരതീയരില്‍ നിന്നും വിദേശരാജ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമുള്ള സംഭാവനകളും സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: