ദേശമംഗലം രാമകൃഷ്ണന്
ദേശമംഗലം രാമകൃഷ്ണന്
നീ വരുന്നതിന്നെതിര്‍ ദിശയില്‍
എന്‍ സഞ്ചാരം.
കൊമ്പു കുലുക്കും നിന്
നിഴല്‍ തട്ടാത്തിടത്തേയ്ക്ക്
എന്‍ സഞ്ചാരം.
നീ വരുന്നതിന്നെതിര്‍ ദിശയില്‍
എന്റെ ഓളങ്ങള്‍
എന്‍ കടല്‍ തേടിപ്പോകുന്നു
കുഞ്ഞു ചെകിളപ്പൂക്കള്‍ തുടിപ്പിക്കാന്‍
ഇററു പ്രാണവായുവുമായി
പോകുന്നെന്റെ ഓളങ്ങള്‍ .
നീ വരുന്നതിന്നെതിര്‍ ദിശയില്‍
എന്റെ മനസ്സിന് പര്‍വതാരോഹണം
കുത്തനെ കൊടുമുടി -
ത്തുഞ്ചത്തെത്തുവാന് കഴിയാതെ
എന്‍ ചിത്രശലഭങ്ങള്‍ പാതി വഴിയില്‍
പിടഞ്ഞു വീഴുന്നു,
കുടഞ്ഞുണര്‍ന്നു പറക്കുന്നു വീണ്ടും -
ഇററു പരാഗവുമായി
കുഞ്ഞു നക്ഷത്രത്തെത്തേടി
പോകുന്നെന്റെ ശലഭങ്ങള്‍.
ഇനി വേണ്ട യീ എതിരെന്ന്
എനിക്കു തോന്നുന്നൂ പലപ്പൊഴും -
വരുന്നോ നീയുമെന്‍ കൂടെ
അഥവാ
വരുന്നോ ഞാനും നിന്റെ കൂടെ
എന്നാണെങ്ങനെ -
യാണു നാം സന്ധിക്കുക.
ഞാനിടഞ്ഞുമാറിപ്പോകുന്നതിന്
എതിര്‍ദിശയില്‍
നീ കുഴഞ്ഞുവീണാ ലോ -
ഒരു നിമിഷം സ്തംഭിച്ചു നില്ക്കുന്നു ഞാന്‍.-
വരിക സുഹൃത്തേ
നമ്മുടെ നിരാശകള്‍
ഏന്തുന്നു ഇരുതല വാളുകള്‍ .
വരിക സുഹൃത്തേ
നമ്മുടെയമാന്തങ്ങള്
കെടുത്തുന്നൂ വിളക്കുകള്‍.
പച്ചപ്പുല്ലു കൊടുത്തിട്ടും
താടയാട്ടിത്തിന്നാതെ
ഏതോ പരിഭവവിഷാദത്തിന്
മിഴിയോടെ നോക്കുമൊരു
പശുവുണ്ട് നമ്മുടെ
ഉളളിലെന്നറിയുക.
ജസ്നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്കി എത്തിക്സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്ടി ഗ്ലോബൽ ഇനി യുഎസ്ടി
യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക
കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം
കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കവിഹൃദയം മാനിച്ചില്ല; പൂവ്, റീത്ത്, അനുശോചനം... സുഗതകുമാരി വിലക്കിയതെല്ലാം നല്കി; ചിതാഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കുമോ? അഭയയില്‍ ആല്‍മരം നടുമോ?
ആരും തെരുവില്‍ പുഴുവിനെപ്പോലെ ജീവിക്കേണ്ടി വരരുത്; സുഗതകുമാരി, അശരണര്‍ക്ക് ആലയമൊരുക്കിയ അമ്മ
ആര്‍ദ്രമായ ഹൃദയം; അചഞ്ചലമായ പോരാട്ടം: കുമ്മനം രാജശേഖരന്
ബാലഗോകുലത്തിന് ത്രിമധുരം സമ്മാനിച്ച സുഗതകുമാരി; ബാലഗോകുലം വഴി സംഘവുമായി അടുത്തത് വിശദീകരിച്ച് എം എല്‍ രമേശ്
ഇനിയാര് പാടും
പാനകം