login
യുവമോര്‍ച്ചാ നേതാക്കളുടെ വീടുകളില്‍ കയറി പൊലീസ് അതിക്രമം; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രന്‍

കേരളത്തിന് അപമാനമായ കെ.ടി ജലീല്‍ രാജിവെക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്ത മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്.

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ കൊല്ലത്തെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പോലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

ജനാധിപത്യരീതിയില്‍ സമരം ചെയ്ത കൊല്ലത്തെ യുവമോര്‍ച്ചാ നേതാക്കളുടെ വീടുകളില്‍ കയറി പൊലീസ് അതിക്രമം നടത്തുകയാണ്. ജില്ലയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പൊലീസ് പീഡനം അവസാനിപ്പിക്കണം. സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം കാണിക്കുകയാണ്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കരുത്തോടെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.  

കേരളത്തിന് അപമാനമായ കെ.ടി ജലീല്‍ രാജിവെക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്ത മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്.  ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയും മാധ്യമങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന രാജ്യദ്രോഹ കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കും വരെ ബിജെപി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.