ന്യൂദല്‍ഹി: ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരായ ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും ഇന്ന് യുഎഇയിലേക്ക് പോകും. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണിത്. ഐപിഎല്ലിനു ശേഷം യുഎഇയില്‍ ഒന്നിക്കുന്ന ടീം അവിടെ നിന്നാണ് ഓസ്ട്രേലിയയിലേക്ക് തിരിക്കുക.
മുഖ്യപരിശീലകന്‍ രവി ശാസ്ത്രി തിങ്കളാഴ്ച യുഎഇയില്‍ എത്തിച്ചേരും. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച്് ആര്. ശ്രീധര്‍ എന്നിവരും പൂജാരയ്ക്കും വിഹാരിക്കുമൊപ്പം പോകും.
പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വീതം ട്വന്റി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റും ഉള്‍പ്പെടുന്ന പര്യടനം അടുത്ത മാസമാണ് നിശ്ചയിച്ചിട്ടുള്ളത്. മത്സരക്രമത്തിന് അന്തിമതീരുമാനമായ ശേഷമെ ടീം പ്രഖ്യാപനമുണ്ടാകു. ദീര്‍ഘനാളായി കളിക്കാതിരിക്കുന്ന പൂജാരയ്ക്കും വിഹാരിക്കും കൂടുതല്‍ പരിശീലനം നല്‍കുകയാണ് ബിസിസിഐ ലക്ഷ്യം. ടീമുകളിലേക്ക് പരിഗണിക്കുന്ന ഭൂരിഭാഗം താരങ്ങളും യുഎഇയിലുള്ളതിനാലാണ് പരിശീലകരും പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: