login
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ആസ്‌ട്രേലിയയില്‍ 1000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം

തോമസിന്റെ സഹോദരി കുടുംബസമേതം ആസ്‌ട്രേലിയയിലാണ്. ഇവരുടെ സഹായത്തോടെയാണ് നിക്ഷേപം ഇറക്കിയത്.

മെല്‍ബണ്‍: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ആസ്‌ട്രേലിയയില്‍  1000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം. മെല്‍ബണിലെ ബെല്ലാരറ്റ് കൗണ്ടിയിലാണ് നിക്ഷേപം ഇറക്കിയിരിക്കുന്നത്. ആസ്ട്രലിയന്‍ നിയമം അനുസരിച്ച് വന്‍ തോതില്‍ രാജ്യത്ത് വ്യവസായ നി്‌ക്ഷേപം നടത്തുന്നവര്‍ക്ക്  പൗരത്വം നല്‍കും.  ഇത് ഉപയോഗപ്പെടുത്തി ആസ്ട്രയിയയിലേക്ക് മുങ്ങാനായിരുന്നു പദ്ധതി. പോപ്പുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ് , റിയ ആന്‍ തോമസ് എന്നിവര്‍ പോലീസ് പിടിയിലാണ്.  മക്കള്‍ ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നിതിനിടെ വിമാനത്താവളത്തില്‍ പിടികൂടിയതൊടെ തോമസും ഭാര്യയും കീഴടങ്ങുകയായിരുന്നു. അഞ്ചാംപ്രതിയായ മറ്റൊരു മകളെ പിടികൂടാനുണ്ട്. ആസ്‌ട്രേലിയയില്‍ അഞ്ചോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

തോമസിന്റെ സഹോദരി കുടുംബസമേതം ആസ്‌ട്രേലിയയിലാണ്.  ഇവരുടെ സഹായത്തോടെയാണ് നിക്ഷേപം ഇറക്കിയത്.അധ്യാപിക ആയിരുന്ന  സഹോദരിയുടെ പേരിലും  നിക്ഷേപം ഇറക്കിയിട്ടുണ്ട്.വിദേശത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

കോടികള്‍ മുടക്കി വസ്തു വാങ്ങിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്ടിയില്‍നിന്ന് അംഗീകാരം ലഭിക്കുന്നതിന് തടസ്സം വന്നു. ഇതോടെ മുടക്കിയ കോടികള്‍ ബ്‌ളോക്കായി. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധിക്കൊപ്പം ഇതുകൂടി വന്നതൊടെ ഗുരുതര പ്രതിസന്ധിയിലായി.

പ്രതികള്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചശേഷം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ, മറ്റു കടലാസ് കമ്പനികളിലേക്ക് മാറ്റി 2000 കോടിയിലധികം രൂപ കബളിപ്പിച്ചു എന്നതാണ് കേസ്. ആയിരത്തിലേറെപ്പേര്‍ വഞ്ചിതരായിട്ടുണ്ട്.  പുറത്തുവന്നതിലും വളരെ വലുതാണ് തട്ടിപ്പിന്റെ ആഴം

 

comment

LATEST NEWS


പാലായില്‍ കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു


കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി


'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്


പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം; കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു


ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് 'അന്ത്യയാത്ര' തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി


നാളികേര ദൗര്‍ലഭ്യം; കർഷകരെ ബോധവല്‍ക്കരിക്കാൻ തെങ്ങിന്റെ മുകളിലിരുന്ന് വാർത്താസമ്മേളനം നടത്തി ശ്രീലങ്കൻ മന്ത്രി


കൊറോണ രോഗമുക്തിയിൽ ഇന്ത്യ ഒന്നാമത്, കേന്ദ്ര സർക്കാർ നടപടികൾ വിജയകരം, രോഗമുക്തി നിരക്ക് 78.64%


മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം, ഒരാളെ കാണാനില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.