login
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി പദ്മശ്രീ പിആര്‍ കൃഷ്ണകുമാര്‍ അന്തരിച്ചു

ആയുര്‍വേദം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്‍കിയ നിസ്തുലമായ സേവനങ്ങളെ മുന്‍നിര്‍ത്തി അവിനാശ ലിംഗം സര്‍വകലാശാലാ വിസി കൂടിയായ അദ്ദേഹത്തിന് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ദീര്‍ഘകാലം വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ഭാരവാഹിയായിരുന്നു. ജന്മഭൂമി വികസന സമിതി ചെയര്‍മാനായിരുന്നു.

പാലക്കാട്: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയും പ്രമുഖ ഹിന്ദു ക്ഷേമ പ്രവര്‍ത്തകനുമായിരുന്ന പദ്മശ്രീ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ (69) കോയമ്പത്തൂരില്‍ അന്തരിച്ചു.ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ രക്ഷാധികാരിയായിരുന്നു. ആയുര്‍വേദം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്‍കിയ നിസ്തുലമായ സേവനങ്ങളെ മുന്‍നിര്‍ത്തി അവിനാശ ലിംഗം സര്‍വകലാശാലാ വിസി കൂടിയായ അദ്ദേഹത്തിന് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ദീര്‍ഘകാലം വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ഭാരവാഹിയായിരുന്നു. ജന്മഭൂമി വികസന സമിതി ചെയര്‍മാനായിരുന്നു.  

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്തംബര്‍ 23-ന് കോയമ്പത്തൂരിലാണ് ജനനം. ആയുര്‍വേദത്തിന്റെ പ്രചരണാര്‍ഥം പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ഉപദേശക സമിതിയില്‍ അംഗമായ ഡോ. കൃഷ്ണകുമാര്‍, ആയുര്‍വേദത്തിന് ലോകാരോഗ്യ സംഘടനയുടെ സവിശേഷ ശ്രദ്ധ ലഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.  

2016ല്‍ ദേശീയ ധന്വന്തരി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. കൃഷ്ണകുമാറിന്റെ നിര്യാണത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുശോചിച്ചു.

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.