login
എസ്.വി. പ്രദീപിന്റേത് കൊലപാതകം‍ തന്നെ; ആരാണ് കൊന്നതെന്ന് അറിഞ്ഞാല്‍ മതി; ചോദ്യങ്ങളും തെളിവുകളുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

പ്രദീപിന്റെ കൊലപാതകികളെ കണ്ടുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ ആവശ്യവുമായി ഒറ്റയ്ക്ക് ആരിറങ്ങി തിരിച്ചാലും അപകടമാണ്. പ്രദീപിന്റെ അമ്മയും ഭാര്യയും ശക്തമായി മുന്നോട്ട് പോകും എന്ന് പറയുന്നു. അവരെ ഒറ്റയ്ക്കാക്കരുത്. ദയവുചെയ്ത് സോഷ്യല്‍ മീഡിയയിലെങ്കിലും ഓരോരുത്തരും ശബ്ദമുയര്‍ത്തണം.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റ് മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് സുഹൃത്തും സംവിധായകനുമായി സനല്‍ കുമാര്‍ ശശിധരന്‍. പ്രദീപിന്റെ സ്‌കൂട്ടറില്‍ എവിടെയും ടിപ്പര്‍ ലോറി ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അപകടം ഉടന്‍ മൃതദേഹം ദൃക്‌സാക്ഷികളുടെ വിവരണം മാത്രം മതി ഇതു കൊലപാതകമെന്ന് തെളിയിക്കാനെന്നും സനല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

പ്രദീപിന്റെത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുള്ളതിന് കൊലപാതകം നടന്ന ഉടന്‍ ശരീരം കണ്ട ആളുകളുടെ ദൃക്സാക്ഷി വിവരണം മാത്രം മതി. ആരാണ് എന്തിനാണ് കൊന്നതെന്ന് മാത്രം അറിഞ്ഞാല്‍ മതി.  

1. ടിപ്പര്‍ ലോറി ഇടിച്ചു എന്നാണ് പോലീസ് ഭാഷ്യം. പക്ഷെ പ്രദീപിന്റെ സ്‌കൂട്ടറില്‍ എവിടെയും ടിപ്പര്‍ ലോറി ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ല.

2. പ്രദീപിന്റെ ശരീരം സ്‌കൂട്ടറില്‍ ഇരിക്കുന്ന നിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു എന്നും തലയിലൂടെ മാത്രം ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു എന്നുമാണ് ദൃക്സാക്ഷ്യം. ടിപ്പര്‍ ഇടിക്കുകയായിരുന്നു എങ്കില്‍ അങ്ങനെ സാധ്യമല്ല.  

3. സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാല്‍ പ്രദീപിന്റെ മുന്നില്‍ പോയിരുന്ന ഒരു ബൈക്ക് സ്ലോ ആകുന്നതും ലോറി മുന്നോട്ട് പാഞ്ഞു പോയ ശേഷവും അവിടെ ഒരല്പം നില്‍ക്കുന്നതും കാണാന്‍ കഴിയും. മാത്രമല്ല മറ്റു രണ്ട് ബൈക്കുകളും അവിടേക്ക് വന്ന് ചേരുന്നതും കാണാം.

4. കൃത്യം നടന്ന സ്ഥലത്തേ റോഡ്  ഫയര്‍ ഫോഴ്‌സ് കഴുകി വൃത്തിയാക്കി എന്ന് പറയുന്നു. തെളിവ് നശിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനായിരുന്നു അത്?

5. പ്രദീപിന്റെ ബോഡി അണ്‍ ഐഡന്റിഫൈഡ് എന്നാണ് രേഖയില്‍ ഉള്‍പ്പെടുത്തി മോര്‍ച്ചറിയില്‍ മാറ്റിയതെന്ന് കേള്‍ക്കുന്നു. മരണവാര്‍ത്ത അറിഞ്ഞ ചില സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. അവന്റെ പോക്കറ്റില്‍ ഐഡി കാര്‍ഡ് ഉണ്ടായിരുന്നു എന്നിട്ടും അങ്ങനെ ചെയ്‌തെങ്കില്‍ അതെന്തിനായിരിക്കണം?

6.പ്രദീപ് കഴിഞ്ഞ മൂന്നുമാസത്തിനിടെ പുറത്തു വിട്ട വാര്‍ത്തകള്‍ ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന് നോക്കേണ്ടതില്ലേ?

പ്രദീപിന്റെ കൊലപാതകികളെ കണ്ടുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ ആവശ്യവുമായി ഒറ്റയ്ക്ക് ആരിറങ്ങി തിരിച്ചാലും അപകടമാണ്. പ്രദീപിന്റെ അമ്മയും ഭാര്യയും ശക്തമായി മുന്നോട്ട് പോകും എന്ന് പറയുന്നു. അവരെ ഒറ്റയ്ക്കാക്കരുത്. ദയവുചെയ്ത് സോഷ്യല്‍ മീഡിയയിലെങ്കിലും ഓരോരുത്തരും ശബ്ദമുയര്‍ത്തണം.  

Facebook Post: https://www.facebook.com/sanalmovies/posts/3886131508097980

 

  comment

  LATEST NEWS


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി


  രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.