login
മാസ്റ്റര്‍ വിജയിക്കണേ, പൂജയും ക്ഷേത്ര ദര്‍ശനവുമായി അണിയറ പ്രവര്‍ത്തകര്‍; തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തി സംവിധായകന്‍; വിജയ്‍ ചിത്രം ബിഗ് സ്‌ക്രീനിലേക്ക്

സിനിമ 13ന് തന്നെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുമെങ്കിലും കേരളത്തില്‍ പ്രദര്‍ശനം കാണില്ല. 'മാസ്റ്റര്‍' സിനിമയുടെ റിലീസിനായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫിയോകിന്റെ ജനറല്‍ ബോഡി യോഗം വ്യക്തമാക്കി.

മാസ്റ്ററിന്റെ റിലീസിന് മുന്നേ സിനിമയുടെ മികച്ച വിജയത്തിനായി ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനനയുമായി അണിയറ ടീം. വിജയ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ രണ്ടു ദിനം മാത്രം ശേഷിക്കേയാണ് പ്രാര്‍ത്ഥനയും വഴിപാടുമായി മാസ്റ്റര്‍ ടീം ക്ഷേത്രങ്ങളില്‍ എത്തിയത്. സിനിമയുടെ സംഗീത സംവിധായകന്‍ അനിരുദ്ധ് ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.  തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ നില്‍ക്കുന്ന  ചിത്രം സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജും, അര്‍ജുന്‍ ദാസും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

എന്നാല്‍, സിനിമ 13ന് തന്നെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുമെങ്കിലും കേരളത്തില്‍ പ്രദര്‍ശനം കാണില്ല. 'മാസ്റ്റര്‍' സിനിമയുടെ റിലീസിനായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫിയോകിന്റെ ജനറല്‍ ബോഡി യോഗം വ്യക്തമാക്കി.  

മുന്‍പ് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. തമിഴ് സിനിമയായ 'മാസ്റ്റര്‍'ന് ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കേണ്ടന്ന തീരുമാനം എടുത്തിരിക്കുന്നത്.  

തമിഴ് സിനിമയ്ക്ക് വേണ്ടി തിയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.  

നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുളളവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കുക, തിയറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജീകരിക്കാന്‍ ഒരാഴ്ച സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേറ്റര്‍ തുറന്നാല്‍ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.

 

 

comment

LATEST NEWS


കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെ


സ്വാമിയേ ശരണമയ്യപ്പാ എന്ന മഹാമന്ത്രം സൈന്യത്തിൽ മുഴങ്ങിത്തുടങ്ങിയത് ശുഭസൂചകം; കേന്ദ്രസർക്കാരിന്റെ അഭിനന്ദിച്ച് ശബരിമല അയ്യപ്പ സേവാ സമാജം


കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു, സംസ്കാരം ഇന്ന്


ബാലഗോകുലം ജില്ലാ അര്‍ദ്ധവാര്‍ഷികം സമ്മേളനം നടത്തി


പിന്നില്‍ വന്‍ റാക്കറ്റ് ; രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍, നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.